85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2026, 08:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അമേരിക്കയില്‍ ഏകദേശം 85,000 രൂപ വിലയുള്ള ഒരു മരുന്ന് ഇന്ത്യയില്‍ വെറും 35-ന് ലഭിക്കുന്നുവെന്ന വിവരം അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ മരുന്നുകളുടെ ഉയര്‍ന്ന വിലയും ഇന്ത്യയിലെ കുറഞ്ഞ വിലയും താരതമ്യം ചെയ്താണ് യുവതി വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ യുവതി പറയുന്നതനുസരിച്ച്, അമേരിക്കയില്‍ തനിക്ക് ആവശ്യമായ ഗുളികയ്‌ക്ക് ഏകദേശം 1,000 ഡോളര്‍ (ഏകദേശം 85,000) വിലയുണ്ട്. എന്നാല്‍, അതേ മരുന്ന് ഇന്ത്യയില്‍ വെറും 35-ന് ലഭിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ താന്‍ അമ്പരന്നുപോയെന്ന് അവര്‍ പറയുന്നു. ‘നമ്മളെ പകല്‍ക്കൊള്ള ചെയ്യുകയാണ്’ എന്നായിരുന്നു വീഡിയോയിലെ യുവതിയുടെ പ്രതികരണം.

അമേരിക്കയിലെ മരുന്ന് കമ്പനികള്‍ രോഗികളില്‍ നിന്ന് അമിതവില ഈടാക്കുകയാണെന്നും അവര്‍ ആരോപിച്ചു. വീഡിയോ വൈറലായതോടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. അമേരിക്കയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെയും മരുന്നുകളുടെ അമിതവിലയെയും വിമര്‍ശിച്ചായിരുന്നു ഭൂരിഭാഗം പ്രതികരണങ്ങളും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിട്ടും പല മരുന്നുകള്‍ക്കും രോഗികള്‍ക്ക് വലിയ തുക സ്വന്തം കൈയില്‍ നിന്ന് ചെലവഴിക്കേണ്ടിവരുന്നതായും നിരവധി പേര്‍ ചൂണ്ടിക്കാട്ടി.

 

View this post on Instagram

 

A post shared by Liz & Shiv (@spicygori)

അതേസമയം, വിവിധ രാജ്യങ്ങളിലെ മരുന്നുകളുടെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത് നികുതി, പേറ്റന്റ് നിയമങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, വിലനിര്‍ണയ നയം തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ എല്ലാ മരുന്നുകള്‍ക്കും ഇന്ത്യയില്‍ കുറഞ്ഞ വിലയാണെന്നോ അമേരിക്കയില്‍ ഉയര്‍ന്ന വിലയാണെന്നോ പൊതുവായി പറയാനാവില്ല. എങ്കിലും, ഒരേ മരുന്നിന് ഇന്ത്യയിലും അമേരിക്കയിലും ഇത്ര വലിയ വിലവ്യത്യാസമുണ്ടെന്ന അവകാശവാദം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയ്‌ക്ക് വഴിവെച്ചിരിക്കുകയാണ്.

Tags: video viralIndiaus womenmedicine pricecompairing america
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies