ബെംഗളൂരു ഡേ കെയറിലെ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ അറസ്റ്റിൽ; സുജാതയും കുരുന്നുകളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ്
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ അറസ്റ്റിൽ; സുജാതയും കുരുന്നുകളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 05:59 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: ഡേ കെയർ സെന്ററിൽ കുരുന്നുകൾക്ക് നേരെയുണ്ടായ ക്രൂരപീഡനവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സ്ഥാപനത്തിലെ മുൻ ആയയായ സുജാതയെയാണ് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ടത് സുജാതയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ജോലിയിൽ നിന്ന് പുറത്താക്കിയതിലുള്ള വിരോധമാണ് ദൃശ്യങ്ങൾ പുറത്തുവിടാൻ കാരണമായത്. ദൃശ്യങ്ങൾ പുറത്തുവിട്ട സുജാതയും കുട്ടികളെ പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളോട് അതിക്രൂരമായാണ് ജീവനക്കാർ പെരുമാറിയിരുന്നതെന്ന് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. കരച്ചിൽ നിർത്താൻ കുട്ടികളെ വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തുക, യൂറോപ്യൻ ക്ലോസറ്റിൽ ഇരുത്തിയ ശേഷം ഹാൻഡ് ഷവർ ഉപയോഗിച്ച് വായിലേക്ക് വെള്ളം സ്പ്രേ ചെയ്യുക, ശുചിമുറിക്കുള്ളിൽ പൂട്ടിയിട്ട് ഭയപ്പെടുത്തുക തുടങ്ങിയ ക്രൂരതകളാണ് ദൃശ്യങ്ങളിലുള്ളത്.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഡേ കെയർ സെന്ററിലെ അഞ്ച് ആയമാരെയും സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയും ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ പേരുടെ പങ്ക് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ബെംഗളൂരുവിലെ ഒരു പ്രമുഖ ഐ.ടി. കമ്പനിയുടെ ജീവനക്കാരുടെ മക്കളെയാണ് ഈ ഡേ കെയർ സെന്ററിൽ സംരക്ഷിച്ചിരുന്നത്. സംഭവം പുറത്തുവന്നതോടെ രക്ഷിതാക്കൾ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ശക്തമാണ്. സംഭവത്തിൽ കർണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Tags: Day Care
ShareTweetSendShare

More News from this section

ബ്ലൂടൂത്ത് ഉപയോഗിച്ച് ഓടുന്ന ഇ-റിക്ഷയുടെ ബാറ്ററി ഓഫ് ചെയ്യാം? സുരക്ഷാ ഭീഷണിയായ 7 മൊബൈല്‍ ആപ്പുകള്‍ നീക്കാന്‍ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര നിര്‍ദേശം

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജയിലിൽ തന്നെ; 2020-ലെ ഡൽഹി ഹിന്ദു വിരുദ്ധ കലാപം; ജാമ്യാപേക്ഷ കോടതി തള്ളി

‘ഏഴ് ദിവസത്തില്‍ എല്‍പിജി പ്രതിസന്ധി പരിഹരിച്ചു’; ഊര്‍ജ പ്രതിസന്ധി മറികടന്നത് ഇന്ത്യയുടെ നയതന്ത്രമെന്ന് മോദി

രാജവംശങ്ങൾ മാറി, സാമ്രാജ്യങ്ങൾ വീണു; 700 വർഷങ്ങളുടെ ചരിത്രം തലയുയർത്തി നിൽക്കുന്നു; ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ആൽമരം ഇതാ ഇവിടെയുണ്ട്

ലോകത്തിലെ ഏറ്റവും വലിയ നാവികാഭ്യാസത്തില്‍ ഇന്ത്യ; റിംപാക്കിനായി പി-8ഐ വിമാനം ഹവായിയിലെത്തി

പായസത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടി, 45 ദിവസത്തിന് ശേഷം ഭാര്യ അറസ്റ്റിൽ

Latest News

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

‘ഇന്ത്യക്കാർ ഇനിയും മരിക്കും’; പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച രാമചന്ദ്രന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴിൽ രാജ്യവിരുദ്ധ കമന്റ്; മുഹമ്മദ് സനൂപ് അറസ്റ്റിൽ

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ അറസ്റ്റിൽ; സുജാതയും കുരുന്നുകളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ്

മാഞ്ചസ്റ്ററില്‍ ഇന്ത്യയുടെ നിര്‍ണായക പോര്; പ്ലേയിങ് ഇലവനില്‍ വൈഭവിന് അവസരമുണ്ടാകുമോ?

പാർലമെന്റിന്റെ മൺസൂൺ സമ്മേളനം ജൂലൈ 20 മുതൽ; ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചയാകും

കാലവർഷം കടുത്തു; നെല്ലിയാമ്പതി ചുരത്തിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കടുത്ത നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies