രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍
Saturday, July 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2026, 10:10 pm IST
FacebookTwitterWhatsAppTelegram

ബലോത്ര (രാജസ്ഥാന്‍): രാജസ്ഥാനില്‍ ഏകദേശം 1.06 ലക്ഷം കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. ഊര്‍ജം, വ്യോമഗതാഗതം, ഗതാഗതം, ജലവിതരണം തുടങ്ങിയ മേഖലകളിലെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജസ്ഥാന്‍ റിഫൈനറി, ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ കെട്ടിടം, കേന്ദ്ര സര്‍ക്കാരിന്റെ പ്രാദേശിക വ്യോമഗതാഗത പദ്ധതിയായ ‘വിക്‌സിത് ഉഡാന്‍’ പദ്ധതിയുടെ പുതിയ ഘട്ടം എന്നിവയാണ് പ്രധാന പദ്ധതികള്‍.

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഈ പദ്ധതികള്‍ രാജസ്ഥാനിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ കരുത്താകുമെന്നും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കുമെന്നും പറഞ്ഞു. ജോധ്പൂര്‍ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ടൂറിസത്തിനും വ്യാപാരത്തിനും കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനൊപ്പം മേഖലയില്‍ തൊഴില്‍ അവസരങ്ങള്‍ കൂടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമീപകാല ആഗോള പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊര്‍ജ പ്രതിസന്ധിയെ വിജയകരമായി അതിജീവിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

സമയോചിതമായ നയതീരുമാനങ്ങള്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ധനം ലഭ്യമാക്കിയ നടപടി, നയതന്ത്ര ഇടപെടലുകള്‍ എന്നിവയാണ് ഇതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഊര്‍ജ പ്രതിസന്ധിക്കിടെ ഇന്ത്യ ഇന്ധന ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 2526ല്‍ നിന്ന് 40-ലേറെ രാജ്യങ്ങളായി വര്‍ധിപ്പിച്ചെന്നും ഇന്ധനവില വര്‍ധനയുടെ ആഘാതത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടെന്നും മോദി വ്യക്തമാക്കി. ആഭ്യന്തര എല്‍പിജി ഉല്‍പാദനം വര്‍ധിപ്പിക്കല്‍, പൈപ്പ് ഗ്യാസ് കണക്ഷനുകളുടെ വ്യാപനം, ആഗോള വിതരണ പ്രതിസന്ധിക്കിടയിലും വളം ലഭ്യത ഉറപ്പാക്കല്‍ തുടങ്ങിയ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

ഷേഖാവതി മേഖലയിലെ കുടിവെള്ള പദ്ധതിയുടെ പുരോഗതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജസ്ഥാനും ഹരിയാനയും തമ്മിലുള്ള ധാരണപ്രകാരം ഹത്നികുണ്ട് ബാരേജില്‍ നിന്ന് ഭൂഗര്‍ഭ പൈപ്പ് ലൈനിലൂടെ വെള്ളം എത്തിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. സിക്കര്‍, ചുരു, ജുന്‍ജുനു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊര്‍ജ പദ്ധതികളുടെ വികസനം, ജയ്പൂര്‍ മെട്രോ രണ്ടാംഘട്ട പദ്ധതി ഉള്‍പ്പെടെയുള്ള വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും രാജസ്ഥാന്റെ ദീര്‍ഘകാല വികസനത്തിന് ശക്തിപകരുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Narendra Modirajasthanlays foundationRs 1.06-Lakh-Crore Projects
ShareTweetSendShare

More News from this section

ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികം; ട്രംപിനും അമേരിക്കന്‍ ജനതയ്‌ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ഗുജറാത്തില്‍ രാജ്യത്തെ മൂന്നാമത്തെ സെമികണ്ടക്ടര്‍ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ഇന്ത്യയെ ആഗോള ചിപ്പ് ഹബ്ബാക്കുകയാണ് ലക്ഷ്യമെന്ന് മോദി

പിണങ്ങി കഴിയുന്ന ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനെത്തി; യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി സഹോദരന്‍; രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയുടെ സഹോദരിയും മരിച്ചു

ബ്ലൂടൂത്ത് ഉപയോഗിച്ച് ഓടുന്ന ഇ-റിക്ഷയുടെ ബാറ്ററി ഓഫ് ചെയ്യാം? സുരക്ഷാ ഭീഷണിയായ 7 മൊബൈല്‍ ആപ്പുകള്‍ നീക്കാന്‍ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര നിര്‍ദേശം

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; ദൃശ്യങ്ങൾ പുറത്തുവിട്ട മുൻ ആയ അറസ്റ്റിൽ; സുജാതയും കുരുന്നുകളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ്

Latest News

രാജസ്ഥാനില്‍ 1.06 ലക്ഷം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി; റിഫൈനറിയും വിമാനത്താവള ടെര്‍മിനലും ഉള്‍പ്പെടെ വമ്പന്‍ പ്രഖ്യാപനങ്ങള്‍

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ വനിത; ലോകകപ്പ് ഫൈനലില്‍ അമ്പയറാകുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാന്‍ വൃന്ദ റാത്തി

പഹല്‍ഗാം വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ വീഡിയോയ്‌ക്ക് കീഴില്‍ അധിക്ഷേപ കമന്റ്; യുവാവ് കരിപ്പൂരില്‍ അറസ്റ്റില്‍

വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധറിന്റെ കൊച്ചുമകന്‍ അറസ്റ്റില്‍; രാജി ആവശ്യപ്പെട്ട് പ്രതിഷേധം

‘ഓസ്‌ട്രേലിയയില്‍ വന്നാല്‍ മരണം’; മോദിക്കെതിരെ വധഭീഷണി; അന്വേഷണം ആരംഭിച്ചു

മന്ത്രി കെ. മുരളീധരന്റെ പേഴ്സണല്‍ സ്റ്റാഫില്‍ രാജി; അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും പടിയിറങ്ങി

ചരിത്രം തിരുത്തി വൈഭവ്; 15-ാം വയസില്‍ ഇന്ത്യക്കായി അരങ്ങേറ്റം; തിരുത്തിയത് സച്ചിന്റെ എക്കാലത്തെയും റെക്കോര്‍ഡ്

ഫുട്‌ബോള്‍ മാത്രമല്ല, കോടികളുടെ ബിസിനസ്! റെക്കോര്‍ഡ് വരുമാനവുമായി 2026 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies