ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആറ് ദിവസത്തെ വിദേശ സന്ദര്‍ശനവുമായി പ്രധാനമന്ത്രി; മൂന്ന് രാജ്യങ്ങളിലെ നേതാക്കളുമായി ചര്‍ച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2026, 06:25 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് ദിവസത്തെ വിദേശ പര്യടനത്തിന് തുടക്കമിട്ടു. ജൂലൈ 6 മുതല്‍ 11 വരെ ഇന്‍ഡോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം അവിടുത്തെ നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും വ്യാപാരം, പ്രതിരോധം, നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം വിലയിരുത്തുകയും ചെയ്യും. പ്രവാസി ഇന്ത്യക്കാരുമായും പ്രമുഖ വ്യവസായികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍, ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയം, ‘മഹാസാഗര്‍’ ദര്‍ശനം, സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ-പസഫിക് മേഖലയോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ സന്ദര്‍ശനമെന്ന് മോദി വ്യക്തമാക്കി. ജൂലൈ 6 മുതല്‍ 8 വരെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജക്കാര്‍ത്ത സന്ദര്‍ശിക്കുന്നത്.

2018ല്‍ ഇന്ത്യയും ഇന്‍ഡോനേഷ്യയും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ബന്ധം ഉയര്‍ത്തിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം വിലയിരുത്തുന്ന ചര്‍ച്ചകള്‍ നടക്കും. ജക്കാര്‍ത്തയില്‍ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി, ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രംബനന്‍ ക്ഷേത്ര സമുച്ചയവും സന്ദര്‍ശിക്കും. ഇന്ത്യയും ഇന്‍ഡോനേഷ്യയും തമ്മിലുള്ള ചരിത്ര-സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

ജൂലൈ 8 മുതല്‍ 10 വരെ പ്രധാനമന്ത്രി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സന്ദര്‍ശനം നടത്തും. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും ഗവര്‍ണര്‍ ജനറല്‍ സാം മോസ്റ്റിനുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യ-ഓസ്‌ട്രേലിയ സിഇഒ ഫോറത്തിലും അദ്ദേഹം പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും പ്രമുഖ വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യുന്നതിന് പുറമെ പ്രവാസി ഇന്ത്യക്കാരുമായും അദ്ദേഹം സംവദിക്കും.

പര്യടനത്തിന്റെ അവസാനഘട്ടത്തില്‍ ജൂലൈ 10, 11 തീയതികളില്‍ പ്രധാനമന്ത്രി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സന്റെ ക്ഷണപ്രകാരമുള്ള ഈ സന്ദര്‍ശനം നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക ന്യൂസിലന്‍ഡ് സന്ദര്‍ശനമെന്ന പ്രത്യേകതയും വഹിക്കുന്നു. ഓക്ലന്‍ഡില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, നിക്ഷേപം ഉള്‍പ്പെടെയുള്ള മേഖലകളിലെ ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യും. കൂടാതെ പ്രമുഖ വ്യവസായികളുമായും കായികരംഗത്തെ പ്രമുഖരുമായും പ്രവാസി ഇന്ത്യക്കാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

Tags: Narendra ModiaustralianewzelandINDONESIAvisitthree contry
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies