ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 02:57 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്യൂസിലന്‍ഡ് വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക നീക്കങ്ങള്‍ക്ക് തുടക്കമായി. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതിനെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍ സ്വാഗതം ചെയ്തു. കരാര്‍ നിലവില്‍ വന്നാല്‍ ന്യൂസിലന്‍ഡ് കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം കൂടുതല്‍ എളുപ്പമാകുമെന്നും രാജ്യത്തിന്റെ കയറ്റുമതിക്ക് വലിയ ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇന്ത്യയിലേക്കുള്ള ന്യൂസിലന്‍ഡിന്റെ കയറ്റുമതിയുടെ 57 ശതമാനത്തിനും ആദ്യ ദിവസം മുതല്‍ തന്നെ ഇറക്കുമതി തീരുവ ഒഴിവാക്കുമെന്ന് ലക്സണ്‍ എക്സില്‍ കുറിച്ചു. ഇത് ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തില്‍ ചരിത്രപരമായ മുന്നേറ്റമാകുമെന്നാണ് വിലയിരുത്തല്‍.

പ്രധാനമന്ത്രി ലക്സന്റെ ക്ഷണപ്രകാരം ജൂലൈ 10, 11 തീയതികളിലാണ് നരേന്ദ്ര മോദി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഔദ്യോഗിക ന്യൂസിലന്‍ഡ് സന്ദര്‍ശനമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്. ഓക്ലന്‍ഡില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ വ്യാപാരം, വാണിജ്യം, പ്രതിരോധം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളിലെ സഹകരണം ഇരുനേതാക്കളും അവലോകനം ചെയ്യും.

ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി മോദി ത്രിരാഷ്‌ട്ര പര്യടനത്തിന്റെ അവസാന ഘട്ടമായി ന്യൂസിലന്‍ഡിലെത്തുന്നത്. ഇന്തോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളികളുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നിര്‍ണായക ധാതുക്കള്‍ എന്നിവയില്‍ സഹകരണം വിപുലീകരിക്കുക എന്നിവയാണ് പര്യടനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യവസായികളുമായും കായികരംഗത്തെ പ്രമുഖരുമായും ഇന്ത്യന്‍ പ്രവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന് കൂടുതല്‍ കരുത്ത് പകരുന്നതിലും സ്വതന്ത്രവും തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖല രൂപപ്പെടുത്തുന്നതിലും ഈ സന്ദര്‍ശനം നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും സുരക്ഷിതമായ വിതരണ ശൃംഖലകള്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചകളില്‍ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന.

സമീപ വര്‍ഷങ്ങളിലായി ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ബന്ധം പ്രതിരോധം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ശക്തിപ്പെട്ടിട്ടുണ്ട്. നിര്‍ദിഷ്ട വ്യാപാര കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇരു സര്‍ക്കാരുകളും.

Tags: Narendra ModiTrade Dealnewzeland visit
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies