ജനങ്ങൾക്ക് ഭക്ഷണമില്ല, ഖമേനിക്ക് ആഢംബര സംസ്കാരം; ജനപങ്കാളിത്തം കൃത്രിമമെന്ന് ആരോപണം; ഇറാനിൽ പ്രതിഷേധം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജനങ്ങൾക്ക് ഭക്ഷണമില്ല, ഖമേനിക്ക് ആഢംബര സംസ്കാരം; ജനപങ്കാളിത്തം കൃത്രിമമെന്ന് ആരോപണം; ഇറാനിൽ പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2026, 09:28 am IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിക്കായി സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീളുന്ന സംസ്ഥാന സംസ്കാരച്ചടങ്ങിനെതിരെ രാജ്യത്ത് വ്യാപക വിമർശനം. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ പൊതുപണം ചെലവഴിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്നും, ജനപങ്കാളിത്തം പെരുപ്പിച്ച് കാണിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നുമാണ് വിമർശനം.

ടെഹ്‌റാനിൽ നടന്ന പ്രധാന അനുസ്മരണച്ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ച ശക്തമായത്. സർക്കാർ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ചടങ്ങിലേക്ക് എത്തിച്ചതായും, പ്രത്യേക വാഹനസൗകര്യം, സൗജന്യ ഭക്ഷണം, അവധി എന്നിവ നൽകി ജനങ്ങളെ പങ്കെടുപ്പിക്കാൻ ശ്രമിച്ചെന്നും  ഇറാൻ ഇൻറർനാഷണൽ റിപ്പോർട്ട് ചെയ്തു. ഇത്രയും സംവിധാനങ്ങൾ ഒരുക്കിയിട്ടും സദസ്  പൂർണമായി നിറയ്‌ക്കാൻ കഴിഞ്ഞില്ലെന്നാണ് നിരവധി പേർ ആരോപിക്കുന്നത്.

അതേസമയം, ഇറാൻ സർക്കാർ മാധ്യമങ്ങൾ ചടങ്ങിനെ ദേശീയ ഐക്യത്തിന്റെ മഹത്തായ പ്രകടനമായാണ് വിശേഷിപ്പിച്ചത്. ദേശീയ പതാകയിൽ പൊതിഞ്ഞ ഖമേനിയുടെ ഭൗതികശരീരം ടെഹ്‌റാനിലൂടെ വിലാപയാത്രയായി കൊണ്ടുപോയ ശേഷം വിശുദ്ധ നഗരമായ ഖോമിലേക്ക് വിമാനത്തിൽ എത്തിച്ചു. കറുത്ത വസ്ത്രം ധരിച്ച ആയിരങ്ങൾ മൃതദേഹം സ്പർശിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും കടുത്ത ചൂടിൽ ജനക്കൂട്ടത്തിന് മുകളിലൂടെ വെള്ളം തളിക്കുന്നതും സംപ്രേഷണം ചെയ്തു.  ശനിയാഴ്ച ആരംഭിച്ച ദുഃഖാചരണം ഖമേനിയുടെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസാ പള്ളിയിൽ സംസ്കാരച്ചടങ്ങോടെ സമാപിക്കും.

എന്നാൽ ചടങ്ങിന്റെ സാമ്പത്തിക ബാധ്യതയാണ് രാജ്യത്തിനകത്ത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കിയത്. കുതിച്ചുയരുന്ന പണപ്പെരുപ്പവും ജീവിതച്ചെലവും കാരണം സാധാരണ കുടുംബങ്ങൾ മാംസവും മറ്റ് പോഷകാഹാരങ്ങളും ഒഴിവാക്കേണ്ട അവസ്ഥയിലാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അത്തരമൊരു സാഹചര്യത്തിൽ ആഡംബര സംസ്കാരച്ചടങ്ങിനായി വൻതുക ചെലവഴിക്കുന്നത് ജനങ്ങളുടെ യാഥാർഥ്യങ്ങളിൽ നിന്ന് സർക്കാർ അകന്നുപോയതിന്റെ തെളിവാണെന്നും നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു.

Tags: Ayathulla ali khameniLavish funeral
ShareTweetSendShare

More News from this section

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

മാക്രോണിന്റെ സന്ദര്‍ശനത്തിനിടെ ഡമാസ്‌കസില്‍ സ്‌ഫോടനം; ഫോര്‍ സീസണ്‍സ് ഹോട്ടലിന് സമീപം സുരക്ഷാ ഭീഷണി

വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; പാക് ഉപപ്രധാനമന്ത്രിയുടെ  ചെറുമകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണടാങ്കറിന് നേരെ റോക്കറ്റ് ആക്രമണം; വീണ്ടും യുദ്ധഭീഷണിയോ? മിഡില്‍ ഈസ്റ്റില്‍ ആശങ്ക കനക്കുന്നു

രണ്ട് പതിറ്റാണ്ടിന് ശേഷം ഗാസയിലെ ഭരണം ഒഴിഞ്ഞ് ഹമാസ്: സിവിലിയൻ ഭരണത്തിനായി പുതിയ നീക്കം

മോദിക്കെതിരായ വധഭീഷണി: പ്രതിയെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ്; സുരക്ഷ ശക്തമാക്കും

Latest News

11-കാരിയെ പീഡിപ്പിച്ച് കൊന്ന കൊടും ക്രിമിനലിനെ വെടിവച്ച് കൊന്നു; സർവീസ് പിസ്റ്റൾ തട്ടിയെടുത്ത് വെടിയുതിർത്ത് രക്ഷപ്പെടാൻ പ്രതിയുടെ ശ്രമം; തിരിച്ചടിച്ച് ബംഗാൾ പൊലീസ്

കെജ്‌രിവാളിന്റെ ‘ഷീഷ് മഹൽ’ ഇനി ചരിത്രം; ഡൽഹി സർക്കാർ ഗസ്റ്റ് ഹൗസും സാംസ്കാരിക കേന്ദ്രവും ഒരുങ്ങുന്നു

ജനങ്ങൾക്ക് ഭക്ഷണമില്ല, ഖമേനിക്ക് ആഢംബര സംസ്കാരം; ജനപങ്കാളിത്തം കൃത്രിമമെന്ന് ആരോപണം; ഇറാനിൽ പ്രതിഷേധം

‘മീഡിയവൺ തന്നെ മുസ്ലിം വിരോധിയെന്ന് മുദ്രകുത്തി ജിഹാദിന് ആഹ്വാനം നൽകി, ചേകന്നൂർ മൗലവിയുടെയോ പ്രൊഫ. ടി.ജെ. ജോസഫിന്റെയോ അനുഭവം തനിക്കുമുണ്ടാകാം’; സംരക്ഷണം ആവശ്യപ്പെട്ട് ആരിഫ് ഹുസൈൻ  പരാതി നൽകി

പാർട്ടി ഫണ്ട് ഉപയോഗിച്ച് ആഢംബര വിമാനം, അഗസ്റ്റ ഹെലികോപ്റ്റർ എന്നിവ വാങ്ങി; 160 കോടി രൂപയുടെ നിഗൂഢ ഇടപാടിൽ ഇഡി റെയ്ഡ്; ഗുരുതര കണ്ടെത്തൽ

പാകിസ്താന്റെ കാർഗോ വിമാനം അറബിക്കടലിൽ കാണാതായി; ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് വന്ന വിമാനത്തിൽ അഞ്ച് ജീവനക്കാർ, തിരച്ചിൽ തുടരുന്നു

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies