ആലപ്പുഴ: തമിഴ്നാട്ടിലെ പഴനിയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു. പള്ളിപ്പാട് മഠത്തിൽ വിഷ്ണു ഭവനത്തിൽ വിഷ്ണുകുമാർ (37) ആണ് മരിച്ചത്.
ജൂലൈ 5-നാണ് അപകടമുണ്ടായത്. പഴനിയിൽ വെൽഡറായി ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുകുമാർ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആദ്യം കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കും.
പിതാവ്: ഹരികുമാർ. മാതാവ്: ഉഷാകുമാരി. പരേതയായ വിദ്യാനായർ ആണ് സഹോദരി.