വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

വീണ്ടും പകരക്കാരന്റെ മാജിക്; മെറിനോയുടെ വിജയഗോളില്‍ ബെല്‍ജിയത്തെ വീഴ്‌ത്തി സ്‌പെയിന്‍ സെമിയില്‍, ലോകകപ്പില്‍ ചരിത്രനേട്ടവുമായി സ്പാനിഷ് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 02:00 pm IST
Facebook
Twitter
WhatsAppTelegram

ലൊസാഞ്ചലസ്: നിര്‍ണായക ഘട്ടങ്ങളില്‍ സ്‌പെയിനിന്റെ രക്ഷകനായി മാറുകയാണ് മികേല്‍ മെറിനോ. പോര്‍ച്ചുഗലിനെതിരായ പ്രീക്വാര്‍ട്ടറില്‍ പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടിയ സ്പാനിഷ് താരം, ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരെയും അതേ മാജിക് ആവര്‍ത്തിച്ചതോടെ സ്‌പെയിന്‍ ഫിഫ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കുതിച്ചു. ഇന്‍ഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബെല്‍ജിയത്തെ 2-1ന് കീഴടക്കിയാണ് മുന്‍ ലോകചാമ്പ്യന്മാര്‍ അവസാന നാലില്‍ ഇടംപിടിച്ചത്.

മത്സരത്തിന്റെ 86-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങിയ മെറിനോയ്‌ക്ക് മത്സരത്തിന്റെ ഗതി മാറ്റാന്‍ രണ്ട് മിനിറ്റ് മാത്രം മതിയായി. 88-ാം മിനിറ്റില്‍ പൗ കുബാര്‍സിയുടെ ലോങ് റേഞ്ച് ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ സെന്‍ ലാമന്‍സ് തടഞ്ഞെങ്കിലും, റീബൗണ്ടായി ലഭിച്ച പന്ത് മെറിനോ അനായാസം വലയിലെത്തിച്ചു. ആ ഗോള്‍ തന്നെയാണ് സ്‌പെയിനിന് സെമിഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്.

ഈ പ്രകടനത്തോടെ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് വ്യത്യസ്ത നോക്കൗട്ട് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി വിജയഗോള്‍ നേടുന്ന ആദ്യ താരമെന്ന അപൂര്‍വ റെക്കോര്‍ഡ് മെറിനോ സ്വന്തമാക്കി. കൂടാതെ ഒരു ലോകകപ്പില്‍ സ്‌പെയിനിനായി 80-ാം മിനിറ്റിന് ശേഷം രണ്ട് വിജയഗോളുകള്‍ നേടുന്ന ആദ്യ സ്പാനിഷ് താരമെന്ന നേട്ടവും അദ്ദേഹത്തിന്റെ പേരിലായി.

മത്സരത്തില്‍ ആദ്യം ലീഡെടുത്തത് സ്‌പെയിനായിരുന്നു. 30-ാം മിനിറ്റില്‍ ലമീന്‍ യമാലിന്റെയും പെഡ്രോ പോറോയുടെയും മുന്നേറ്റത്തിനൊടുവില്‍ ഡാനി ഒല്‍മോയുടെ ഷോട്ട് തിബോ കോര്‍ട്ടുവ തടഞ്ഞെങ്കിലും, റീബൗണ്ടില്‍ ഫാബിയന്‍ റൂയിസ് പന്ത് വലയിലെത്തിച്ച് സ്‌പെയിനെ മുന്നിലെത്തിച്ചു.

എന്നാല്‍ ആദ്യപകുതി അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കിയിരിക്കെ ചാള്‍സ് ഡി കെറ്റലാറെയുടെ ഹെഡറിലൂടെ ബെല്‍ജിയം സമനില പിടിച്ചു. ഈ ഗോളോടെ ലോകകപ്പില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്ന സ്‌പെയിന്റെ പ്രതിരോധ റെക്കോര്‍ഡിനും ഉനായ് സിമോണിന്റെ 650 മിനിറ്റ് നീണ്ട ഗോള്‍ വഴങ്ങാതിരുന്ന കുതിപ്പിനും വിരാമമായി.

രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന് മറ്റൊരു തിരിച്ചടിയും നേരിട്ടു. 71-ാം മിനിറ്റില്‍ പരിക്കേറ്റ തിബോ കോര്‍ട്ടുവയ്‌ക്ക് കളം വിടേണ്ടിവന്നതോടെ പകരക്കാരന്‍ സെന്‍ ലാമന്‍സ് ഗോള്‍വല കാത്തു. എന്നാല്‍ മത്സരാവസാന നിമിഷങ്ങളില്‍ മെറിനോയുടെ നിര്‍ണായക ഫിനിഷിങ്ങിന് മുന്നില്‍ അദ്ദേഹത്തിനും പിടിച്ചുനില്‍ക്കാനായില്ല.

ടൂര്‍ണമെന്റില്‍ ഇതുവരെ സ്‌പെയിന്‍ കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും പകരക്കാരനായാണ് മെറിനോ ഇറങ്ങിയത്. എന്നാല്‍ ഓരോ തവണയും ടീമിന് നിര്‍ണായക സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിനായി. സൂപ്പര്‍ സബ്ബെന്ന വിശേഷണം പൂര്‍ണമായും ശരിവെക്കുന്ന പ്രകടനമാണ് സ്പാനിഷ് താരം പുറത്തെടുക്കുന്നത്.

2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് കിരീടം നേടിയ ശേഷം ആദ്യമായാണ് സ്‌പെയിന്‍ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്നത്. സെമിയില്‍ നിലവിലെ ശക്തരായ ഫ്രാന്‍സിനെയാണ് സ്‌പെയിന്‍ നേരിടുക. അതേസമയം, 2024-ല്‍ കൊളംബിയയോട് സൗഹൃദ മത്സരത്തില്‍ തോറ്റതിന് ശേഷം നിശ്ചിത സമയത്ത് തോല്‍വിയറിയാത്ത സ്‌പെയിന്റെ അപരാജിത കുതിപ്പ് 36 മത്സരങ്ങളായി ഉയര്‍ന്നതും ഈ വിജയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

Tags: makes World Cup historyspainSemi-FinalMerino
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies