അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 03:57 pm IST
Facebook
Twitter
WhatsAppTelegram

ലോസ് ആഞ്ചലസ്: 2026 ഫിഫ ലോകകപ്പില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാതെ കിരീട ഫേവറിറ്റുകളായി മുന്നേറുന്ന സ്‌പെയിന്‍ ഇന്ന് നിര്‍ണായക ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തെ നേരിടും. ലോസ് ആഞ്ചലസിലെ സോഫി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30ന് ആരംഭിക്കുന്ന പോരാട്ടം ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഏറ്റുമുട്ടലുകളിലൊന്നാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ലൂയിസ് ഡി ലാ ഫുവെന്റെയുടെ കീഴില്‍ കൃത്യമായ പ്രതിരോധവും പന്തടക്കത്തിലെ മികവും കൊണ്ട് എതിരാളികളെ വരുതിയിലാക്കിയ സ്‌പെയിന്‍, പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് അവസാന എട്ടിലെത്തിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമായ സ്‌പെയിന്‍ തുടര്‍ച്ചയായി ആറാം ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി ലോകകപ്പ് ചരിത്രത്തിലും പുതിയ റെക്കോര്‍ഡ് കുറിച്ചു.

മറുവശത്ത് തുടക്കത്തില്‍ പതറിയെങ്കിലും നോക്കൗട്ട് ഘട്ടത്തില്‍ കരുത്ത് വീണ്ടെടുത്താണ് ബെല്‍ജിയത്തിന്റെ വരവ്. റൗണ്ട് ഓഫ് 32ല്‍ സെനഗലിനെ അധികസമയത്ത് 3-2ന് മറികടന്ന ബെല്‍ജിയം, പ്രീക്വാര്‍ട്ടറില്‍ സഹ ആതിഥേയരായ അമേരിക്കയെ 4-1ന് തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ചാള്‍സ് ഡി കെറ്റലെയറെയുടെ ഇരട്ടഗോളും പകരക്കാരായി ഇറങ്ങിയ ഹാന്‍സ് വനാകനും റൊമേലു ലുക്കാക്കുവും നേടിയ ഗോളുകളും ബെല്‍ജിയത്തിന്റെ ആക്രമണശേഷി വീണ്ടും തെളിയിച്ചു.

സ്‌പെയിനിന്റെ പന്തടക്ക ശൈലിയും ബെല്‍ജിയത്തിന്റെ അതിവേഗ കൗണ്ടര്‍ അറ്റാക്കുകളും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരഫലം നിര്‍ണയിക്കുക മധ്യനിരയിലെ പോരാട്ടമായിരിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ വിലയിരുത്തല്‍. റോഡ്രി-പെഡ്രി കൂട്ടുകെട്ടിനെ മറികടക്കാന്‍ കെവിന്‍ ഡി ബ്രുയ്‌നെയുടെയും യൂറി ടിലമാന്‍സിന്റെയും പ്രകടനം നിര്‍ണായകമാകും.

ഈ ലോകകപ്പില്‍ സ്‌പെയിന്‍ പ്രതിരോധം അസാധാരണ പ്രകടനമാണ് പുറത്തെടുക്കുന്നത്. പത്ത് മണിക്കൂറിലേറെ സമയമായി ലോകകപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ മുന്നേറുന്ന ലാ റോഹ, ഒരു മത്സരത്തില്‍ ശരാശരി 0.30 പ്രതീക്ഷിത ഗോളുകള്‍ മാത്രമാണ് എതിരാളികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. കുബാര്‍സി, ലപോര്‍ട്ട്, കുകുറേയ, പോറോ എന്നിവരുടെ പ്രതിരോധ നിരയ്‌ക്ക് മുന്നില്‍ ഗോള്‍കീപ്പര്‍ ഉനായ് സിമോണും മികച്ച ഫോമിലാണ്. അതേസമയം ആക്രമണത്തില്‍ ലമിന്‍ യമാല്‍, ഡാനി ഒല്‍മോ, മൈക്കല്‍ ഒയാര്‍സബല്‍ എന്നിവര്‍ സ്‌പെയിനിന്റെ പ്രധാന പ്രതീക്ഷകളാണ്. ദേശീയ ടീമിനായി അവസാന 18 മത്സരങ്ങളില്‍ 24 ഗോളുകളില്‍ നേരിട്ട് പങ്കാളിയായ ഒയാര്‍സബല്‍ മികച്ച ഫോമിലാണ്.

ബെല്‍ജിയത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത് മധ്യനിര താരം അമദു ഒനാനയുടെ പരിക്കാണ്. എസിഎല്‍ പരിക്ക് കാരണം താരം പുറത്തായതോടെ ഡി ബ്രുയ്‌നെ കൂടുതല്‍ മുന്നേറ്റ റോളിലാകും കളിക്കുക. അമേരിക്കയ്‌ക്കെതിരെ ഇരട്ടഗോള്‍ നേടിയ ഡി കെറ്റലെയറെ വീണ്ടും ആദ്യ ഇലവനില്‍ ഇറങ്ങുമെന്നാണ് സൂചന. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പകരക്കാരനായി ഇറങ്ങി ഗോള്‍ നേടിയ റൊമേലു ലുക്കാക്കു ഇത്തവണയും ബെഞ്ചില്‍ നിന്നാകാനാണ് സാധ്യത.

Tags: spainbelgiumWORLD CUP
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies