ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??...സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 09:23 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ ഓൾ കേരള ലോവർ പ്രൈമറി സ്‌കൂൾ ടീച്ചേഴ്‌സ് (എൽപിഎസ്‌ടി) റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തുന്ന സമരം  21 ദിവസം പിന്നിടുന്നു. തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ അവഗണന തുടരുകയാണെന്നും  ഡൽഹിയിലെ  സമരത്തിന് പിന്തുണ അറിയിക്കാൻ പോയ നേതാക്കൾ തങ്ങളുടെ ദുരിതം  കാണാൻ ആരും തയ്യാറാകുന്നില്ലെന്നും സമരക്കാർ വിമർശിച്ചു.

സ്‌കൂളുകളിലെ ഡിവിഷൻ ഫാൾ ഒഴിവാക്കുക, അധ്യാപക-വിദ്യാർത്ഥി അനുപാതം 1:25 ആയി പുനഃക്രമീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ രാപകൽ റിലേ നിരാഹാര സമരം നടക്കുന്നത്.

സർക്കാർ സമയബന്ധിതമായി തീരുമാനം എടുത്തിരുന്നെങ്കിൽ പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള നിരവധി ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുമായിരുന്നുവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ജൂലൈ 15-ന് സ്‌കൂളുകളിലെ സ്റ്റാഫ് ഫിക്‌സേഷൻ നടപടികൾ പൂർത്തിയായെങ്കിലും അതിന് മുമ്പ് സർക്കാർ ഉത്തരവിറങ്ങുമെന്ന പ്രതീക്ഷ യാഥാർഥ്യമായില്ലെന്നും അവർ പറഞ്ഞു.

സമരം ഇപ്പോൾ 21-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഭരണപക്ഷമായ യുഡിഎഫും പ്രതിപക്ഷമായ എൽഡിഎഫും തങ്ങളുടെ ആവശ്യങ്ങളോട് മുഖം തിരിക്കുകയാണെന്നാണ് സമരക്കാരുടെ ആരോപണം. കേരളത്തിൽ നിന്നുള്ള എംപിമാരും എംഎൽഎമാരും വിവിധ സമരങ്ങളിൽ പങ്കെടുക്കുമ്പോഴും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ സന്ദർശിക്കാൻ പോലും സമയം കണ്ടെത്തിയില്ലെന്നും അവർ വിമർശിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും, എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തീരുമാനം നീണ്ടുപോയെന്നും സമരസമിതി പറഞ്ഞു. തുടർന്ന് അധികാരത്തിലെത്തിയ പുതിയ സർക്കാരിനോടും ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗാർഥികളാണ് കടുത്ത വെയിലും മഴയും അവഗണിച്ച് സമരത്തിൽ പങ്കെടുക്കുന്നത്. നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായ പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്‌ക്ക് ശേഷം അവർ വീണ്ടും സമരപ്പന്തലിലേക്ക് മടങ്ങിയെത്തുകയാണ്.

സർക്കാരിന്റെ ശ്രദ്ധ നേടുന്നതിനായി മുട്ടിലിഴയുക, മുഖത്ത് കരിവാരിത്തേക്കുക, കല്ലുപ്പിൽ മുട്ടുകുത്തി പ്രതിഷേധിക്കുക തുടങ്ങിയ സമരരീതികളും ഉദ്യോഗാർഥികൾ സ്വീകരിച്ചു. ഇതൊന്നും ഫലം കാണാത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ തലമുണ്ഡനം ഉൾപ്പെടെയുള്ള ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.

Tags: Agitation
ShareTweetSendShare

More News from this section

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

Latest News

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

അവശേഷിച്ചത് ടൺ കണക്കിന് മാലിന്യം; സിജെപി സമരം അവസാനിച്ചതിന് പിന്നാലെ ജന്തർമന്തറിൽ ശുചീകരണം; 500-ലധികം തൊഴിലാളികളുമായി എൻഡിഎംസി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies