കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാക്കനാട് ബൈക്കുയാത്രികരെ ക്രൂരമായി മർദിച്ച സംഭവം;മൂന്ന് പ്രതികളും റിമാൻഡിൽ, തെളിവെടുപ്പിനിടെ പ്രതികൾക്കെതിരെ ജനരോഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 07:37 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ തെളിവെടുപ്പിനിടെ ജനരോഷം. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കളമശ്ശേരി മൂലേപാടം സ്വദേശിയായ ഷെഫിൻ (30), കോഴിക്കോട് മേലത്തൂർ സ്വദേശി വിബീഷ് (26), ആലുവ ഇടത്തല സ്വദേശി ഫഹദ് (31) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. പ്രതികളെ പിടികൂടിയ വിവരം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്റ്റേഷൻ പരിസരത്തും പ്രതിഷേധം ഉയർന്നിരുന്നു. കനത്ത പൊലീസ് സുരക്ഷയോടെയാണ് പ്രതികളെ തെളിവെടുപ്പിനായി എൻജിഒ ക്വാർട്ടേഴ്സിലെത്തിച്ചത്. എന്നാൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ തെളിവെടുപ്പ് പൂർണമായി നടത്താനായില്ല. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഞായറാഴ്ച പുലർച്ചെ രണ്ടോടെയാണ് എൻജിഒ ക്വാർട്ടേഴ്സ് ജങ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപം ആക്രമണമുണ്ടായത്. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിന് വഴി നൽകിയില്ലെന്നാരോപിച്ചാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വാഴക്കാല സ്വദേശികളായ പ്രവീൺ, നിസാം, പടമുകൾ സ്വദേശി മുഹമ്മദ് ഷാഫി എന്നിവർക്കാണ് മർദനമേറ്റത്.

പ്രവീണിന്റെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലും തലച്ചോറിൽ രക്തസ്രാവവും ഉണ്ടായതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഹമ്മദ് ഷാഫിയുടെ താടിയെല്ല് ഒടിയുകയും മുൻവശത്തെ നാല് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നെറ്റിയിൽ ആഴത്തിലുള്ള മുറിവേൽക്കുകയും ചെയ്തു. നിസാമിനും മൂക്കിലും ചുണ്ടിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഷാഫിയും നിസാമും എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവവിവരം പുലർച്ചെ തന്നെ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയെന്നും, ആക്രമണത്തിന് ശേഷവും പ്രതികൾ കുറച്ചുസമയം സംഭവസ്ഥലത്തിന് സമീപം ഉണ്ടായിരുന്നിട്ടും പിടികൂടാൻ വൈകിയെന്നും ദൃക്സാക്ഷികൾ ആരോപിച്ചു.

Tags: Assault CaseNGO QuartersKochiKerala PoliceKAKKANAD
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies