ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 10:15 am IST
Facebook
Twitter
WhatsAppTelegram

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘രാമായണം പാർട്ട് 1’ ട്രെയിലർ പുറത്തിറങ്ങി. ബ്രഹ്മമുഹൂർത്തത്തിൽ പുറത്തിറങ്ങിയ ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ കോടിക്കണക്കിന് കാഴ്ചക്കാരിലേക്കെത്തി. രൺബീർ കപൂറിന്റെ ശ്രീരാമനും, യഷിന്റെ രാവണനും, സായി പല്ലവിയുടെ സീതയും സിനിമാപ്രേമികൾക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.

നിതേഷ് തിവാരി ഒരുക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും, സായി പല്ലവി സീതയായും, യഷ് രാവണനായും എത്തുന്നു. ട്രെയിലറിലെ ഓരോ ഫ്രെയിമും ഒരു ചിത്രകാരന്റെ ക്യാൻവാസിൽ നിന്ന് പകർത്തിയതുപോലെയാണെന്നാണ് ആരാധകരുടെ പ്രതികരണം.

പ്രത്യേകിച്ച് യഷ് രാവണനായി പ്രത്യക്ഷപ്പെടുന്ന നിമിഷങ്ങളും ജടായുവുമായുള്ള ഏറ്റുമുട്ടൽ രംഗങ്ങളും പ്രേക്ഷകരെ ആവേശത്തിലാഴ്‌ത്തി. “Goosebumps… ഇതാണ് ഒരു യഥാർത്ഥ എപ്പിക് സിനിമ. വലിയ സ്‌ക്രീനിൽ തന്നെ കാണേണ്ട ചിത്രം” എന്നായിരുന്നു ഒരു ആരാധകന്റെ എക്‌സ് പോസ്റ്റ്. രൺബീർ കപൂറിന്റെ ശാന്തവും ഗംഭീരവുമായ ശ്രീരാമ രൂപവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്നുണ്ട്.

ഹിന്ദു വിശ്വാസപ്രകാരം അതീവ പുണ്യമുഹൂർത്തമായ ബ്രഹ്മമുഹൂർത്തത്തിൽ, വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയിലർ പുറത്തിറക്കിയത്. റിലീസിന് മുമ്പ് ന്യൂഡൽഹിയിൽ തിരഞ്ഞെടുത്ത മാധ്യമപ്രവർത്തകർക്കും അമേരിക്കയിലെ സാൻ ഡിയാഗോ കോമിക്-കോണിലും ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു.

രാമന്റെ ബാല്യകാല പരിശീലനം, സീതയ്‌ക്കൊപ്പമുള്ള വനവാസം, ശൂർപ്പണഖയുടെ വരവ്, സീതാ അപഹരണം, രാവണന്റെ മാസ് എൻട്രി തുടങ്ങി ഇതിഹാസത്തിന്റെ നിർണായക മുഹൂർത്തങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “The Ramayana Trailer… This is where the EPIC BEGINS” എന്ന കുറിപ്പോടെയാണ് നിർമാതാക്കൾ ട്രെയിലർ പങ്കുവെച്ചത്.

ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ വിഷ്വൽ എപ്പിക്കുകളിൽ ഒന്നാകുമെന്ന പ്രതീക്ഷ ഇതിനോടകം ഉയർന്നുകഴിഞ്ഞു. ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ഒന്നിക്കുന്ന സംഗീതവും, നിതേഷ് തിവാരിയുടെ സംവിധാനവും, യഷും രൺബീർ കപൂറും നേർക്കുനേർ എത്തുന്ന പോരാട്ടവും സിനിമാപ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. എന്നാൽ ചിത്രം ശരിക്കും ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിക്കുമോ? അതിനുള്ള മറുപടി ഇനി തിയേറ്ററുകളിൽ ലഭിക്കും. ദീപാവലിക്ക് ചിത്രം റീലീസ് ചെയ്യും.

Tags: Ranbir KapoorSai PallaviRamayana trailorActor Yash
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies