അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഞ്ച് വിക്കറ്റ്, അഞ്ച് മെയ്ഡന്‍, ചരിത്ര നേട്ടം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡുമായി വിന്‍ഡീസ് താരം ജസ്റ്റിന്‍ ഗ്രീവ്‌സ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 02:21 pm IST
FacebookTwitterWhatsAppTelegram

ട്രിനിഡാഡ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആരും നേടാത്ത അപൂര്‍വ നേട്ടം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ്. പാകിസ്ഥാനെതിരായ ഒന്നാം ടെസ്റ്റില്‍ തുടര്‍ച്ചയായി അഞ്ച് വിക്കറ്റ് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞാണ് ഗ്രീവ്‌സ് ചരിത്രം കുറിച്ചത്. ഔദ്യോഗിക റെക്കോര്‍ഡുകള്‍ ലഭ്യമായ കാലഘട്ടത്തില്‍ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ബൗളറെന്ന റെക്കോര്‍ഡും ഇതോടെ ഗ്രീവ്‌സിന്റെ പേരിലായി.

മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ ഉച്ചഭക്ഷണ ഇടവേളയ്‌ക്ക് മുന്‍പും ശേഷവും നടത്തിയ തീപ്പൊരി ബൗളിങ്ങിലൂടെയാണ് ഗ്രീവ്‌സ് പാകിസ്ഥാന്റെ ഇന്നിങ്സ് തകര്‍ത്തത്. ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും ഇതോടെ താരം സ്വന്തമാക്കി. 2016-ല്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് നേടിയ നാല് തുടര്‍ച്ചയായ വിക്കറ്റ് മെയ്ഡന്‍ ഓവറെന്ന റെക്കോര്‍ഡാണ് ഗ്രീവ്‌സ് മറികടന്നത്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ റോസ്റ്റണ്‍ ചേസിന്റെ ഉപദേശം അനുസരിച്ച് കൃത്യമായ ലെങ്തില്‍ പന്തെറിഞ്ഞതാണ് വിജയത്തിന് കാരണമായതെന്ന് മത്സരശേഷം ഗ്രീവ്‌സ് പറഞ്ഞു.

244/3 എന്ന ശക്തമായ നിലയില്‍ നിന്നിരുന്ന പാകിസ്ഥാനെ ഗ്രീവ്‌സ് ഒറ്റയ്‌ക്ക് തകര്‍ത്തു. സെഞ്ചുറി നേടിയ ഷാന്‍ മസൂദിന്റെ വിക്കറ്റ് വീഴ്‌ത്തിയാണ് തിരിച്ചടി തുടങ്ങിയത്. തുടര്‍ന്ന് ആമിര്‍ ജമാല്‍, അലി ഉസ്മാന്‍, മുഹമ്മദ് റിസ്വാന്‍ എന്നിവരെ തുടര്‍ച്ചയായ ഓവറുകളില്‍ റണ്‍സ് വഴങ്ങാതെയാണ് പുറത്താക്കിയത്. ഉച്ചഭക്ഷണത്തിന് ശേഷം ആദ്യ ഓവറില്‍ മുഹമ്മദ് അബ്ബാസിനെയും പുറത്താക്കി അഞ്ച് തുടര്‍ച്ചയായ വിക്കറ്റ് മെയ്ഡന്‍ ഓവറുകളുടെ ചരിത്ര നേട്ടം പൂര്‍ത്തിയാക്കി. ഗ്രീവ്‌സിന്റെ മികവില്‍ പാകിസ്ഥാന്‍ 282 റണ്‍സിന് പുറത്താവുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിങ്സ് സ്‌കോര്‍ 311 റണ്‍സായിരുന്നു.

Tags: Justin GreavesFive wicketszero runsHistoric firstWest Indies pacer
ShareTweetSendShare

More News from this section

‘ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്’; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

‘ഗംഭീറിന് പകരം ലക്ഷ്മണോ?’ ഇന്ത്യയുടെ കുതിപ്പിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച; മറുപടിയുമായി വിവിഎസ് ലക്ഷ്മണ്‍

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

Latest News

അസാധാരണ സാഹചര്യങ്ങളില്‍ സായുധസേനയ്‌ക്ക് പെല്ലറ്റ് ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന് നേരെ ക്രൂരമായ ആക്രമണം; കോടതി വിധി മറികടന്ന് ഭൂമി തട്ടിയെടുക്കാൻ ശ്രമം

ഫിഫയില്‍ വന്‍ വിവാദം; ഇന്‍ഫാന്റിനോയുടെ 10 ബില്യണ്‍ ഡോളര്‍ പദ്ധതി തള്ളി യുവേഫ; ലോകകപ്പ് ബഹിഷ്‌കരണ ഭീഷണിയുമായി യൂറോപ്പ്

സിദാനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി; ഫ്രാന്‍സിനെ വീണ്ടും ലോക ഫുട്‌ബോളിന്റെ നെറുകയിലെത്തിക്കാന്‍ എളുപ്പമാകില്ലെന്ന് കരീം ബാല്‍ഡെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ശുഭമുഹൂർത്തം മാത്രം പോരാ; വിവാഹദിനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

പാരാ അത്ലറ്റിക്സില്‍ ഗെയിംസ് റെക്കോര്‍ഡോടെ ദിലീപിന് സ്വര്‍ണം; ബാസിലിന് വെള്ളി; 100 മീറ്ററില്‍ ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം

‘പ്രോമിസ് കീപ്പ് ചെയ്തു’; ഡി ലാ ഫുവെന്റെയുടെ മുഖം ടാറ്റൂ ചെയ്ത് സ്പാനിഷ് താരം കുകുറെല്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies