ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2026, 04:20 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഒരുകാലത്ത് മലയാള സിനിമയിലെ പ്രണയനായകനായി യുവഹൃദയങ്ങൾ കീഴടക്കിയ താരം. വെള്ളിത്തിരയിൽ പ്രണയത്തിന്റെയും സംഗീതത്തിന്റെയും മുഖമായി മാറിയ നടൻ. എന്നാൽ കാലം മാറിയപ്പോൾ ജീവിതവും മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. മലയാളികളുടെ പ്രിയതാരം മോഹൻ ശർമ്മ ഇന്ന് ചെന്നൈയ്‌ക്കടുത്തുള്ള ഒരു വൃദ്ധസേവാശ്രമത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

മാധ്യമപ്രവർത്തകനും സംഗീതാസ്വാദകനുമായ രവി മേനോൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലൂടെയാണ് മോഹൻ ശർമ്മയുടെ ഇന്നത്തെ ജീവിതാവസ്ഥ വീണ്ടും  ചർച്ചയായത്. എന്നാൽ തന്റെ സാഹചര്യത്തെക്കുറിച്ച് യാതൊരു പരാതിയോ നിരാശയോ ഇല്ലാതെ, ജീവിതത്തിന്റെ മറ്റൊരു അധ്യായമായി മാത്രമാണ് അദ്ദേഹം ഇതിനെ കാണുന്നത്.

ചെന്നൈയിൽ നിന്ന് ഏകദേശം അൻപത് കിലോമീറ്റർ അകലെയുള്ള രാമാവതാർ അഗർവാൾ സഭയുടെ വൃദ്ധസേവാശ്രമത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കഴിയുകയാണ് മോഹൻ ശർമ്മ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രതിമാസം വലിയ തുകയാണ് മരുന്നുകൾക്കായി ചെലവാകുന്നത്. വരുമാന മാർഗങ്ങൾ കുറഞ്ഞതോടെ റോട്ടറി ക്ലബ്ബിലെ സുഹൃത്തുക്കളാണ് അദ്ദേഹത്തിന് ആശ്രയമായി മാറിയത്.

പ്രണയവും സംഗീതവും ചേർന്നൊരു നായകൻ
1970-കളിൽ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ യുവതാരങ്ങളിൽ ഒരാളായിരുന്നു മോഹൻ ശർമ്മ. ‘ചട്ടക്കാരി’, ‘നെല്ല്’, ‘രാഗം’, ‘പ്രയാണം’, ‘ജീവിക്കാൻ മറന്നുപോയ സ്ത്രീ’, ‘പ്രിയംവദ’, ‘ചുവന്ന സന്ധ്യകൾ’, ‘സർവേക്കല്ല്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം മലയാളികളുടെ മനസിൽ ഇടംനേടി.

അന്നത്തെ യുവതലമുറയുടെ പ്രണയസങ്കൽപ്പങ്ങൾക്ക് നിറം പകർന്ന നിരവധി ഗാനരംഗങ്ങളുടെ മുഖമായിരുന്നു മോഹൻ ശർമ്മ. ‘ഓ മൈ ജൂലി’, ‘മന്ദസമീരനിൽ’, ‘നീലപ്പൊന്മാനേ’, ‘ഇവിടെ കാറ്റിന് സുഗന്ധം’, ‘ഓർമ്മകളെ കൈവള ചാർത്തി’ തുടങ്ങി ഇന്നും മലയാളികളുടെ നൊസ്റ്റാൾജിയയിൽ ജീവിക്കുന്ന ഗാനങ്ങൾ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർന്നുനിൽക്കുന്നു.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വെള്ളിത്തിരയിലേക്ക്
സംവിധായകനാകണമെന്ന സ്വപ്നവുമായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തിയ മോഹൻ ശർമ്മയെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയത് സംവിധായകൻ രാമു കാര്യാട്ടാണ്. ‘നെല്ല്’ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ അരങ്ങേറ്റം. പിന്നീട് പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ ഉൾപ്പെടെയുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ജീവിതത്തെക്കുറിച്ച് പരാതികളില്ല
ഇന്ന് വൃദ്ധസേവാശ്രമത്തിലെ ശാന്തമായ ജീവിതം സ്വീകരിച്ചിരിക്കുകയാണ് മോഹൻ ശർമ്മ. സമയം കിട്ടുമ്പോൾ പഴയ സിനിമകളിലെ രംഗങ്ങൾ യൂട്യൂബിൽ കാണും. ഭൂതകാലത്തിന്റെ തിളക്കങ്ങളേക്കാൾ വർത്തമാനത്തിന്റെ യാഥാർഥ്യങ്ങളെയാണ് അദ്ദേഹം കൂടുതൽ ഉൾക്കൊള്ളുന്നത്.

 

Tags: Actor Mohan Sharma
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies