18 വര്‍ഷത്തെ കാത്തിരിപ്പ്; 17-ാം വയസില്‍ ചരിത്രം കുറിച്ച് തന്‍വി ശര്‍മ്മ; തായ്പേയ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ റാണി
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

18 വര്‍ഷത്തെ കാത്തിരിപ്പ്; 17-ാം വയസില്‍ ചരിത്രം കുറിച്ച് തന്‍വി ശര്‍മ്മ; തായ്പേയ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ റാണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 01:55 pm IST
FacebookTwitterWhatsAppTelegram

തായ്പേയ്: ഇന്ത്യന്‍ ബാഡ്മിന്റണിന്റെ ഭാവി വാഗ്ദാനമെന്ന വിശേഷണം ഒരിക്കല്‍ക്കൂടി ശരിവച്ച് 17കാരി തന്‍വി ശര്‍മ്മ. കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ കിരീടം സ്വന്തമാക്കി ഇന്ത്യന്‍ ബാഡ്മിന്റണില്‍ പുതിയ ചരിത്രമാണ് പഞ്ചാബുകാരി കുറിച്ചത്. തായ്പേയ് ഓപ്പണ്‍ സൂപ്പര്‍ 300 വനിതാ സിംഗിള്‍സ് ഫൈനലില്‍ വിയറ്റ്‌നാമിന്റെ തുയി ലിന്‍ എന്‍ഗുയെനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് തന്‍വി കിരീടം ചൂടിയത്. വെറും 36 മിനിറ്റ് മാത്രം നീണ്ട ഫൈനലില്‍ 21-16, 21-16 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആധികാരിക ജയം.

തുടക്കം മുതല്‍ അവസാന നിമിഷം വരെ മത്സരത്തില്‍ പൂര്‍ണ നിയന്ത്രണം പുലര്‍ത്തിയ തന്‍വി എതിരാളിക്ക് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. 2008ല്‍ സൈന നെഹ്വാള്‍ തായ്പേയ് ഓപ്പണ്‍ കിരീടം നേടിയതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം സ്വന്തമാക്കുന്നത്. 18 വര്‍ഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനാണ് തന്‍വി വിരാമമിട്ടത്. പി.വി. സിന്ധുവിന്റെ മുന്‍ പരിശീലകന്‍ പാര്‍ക്ക് തായ് സാങിന്റെ കീഴിലാണ് തന്‍വി നിലവില്‍ പരിശീലനം നടത്തുന്നത്.

കിരീടത്തിനൊപ്പം മറ്റൊരു ചരിത്രനേട്ടവും തന്‍വി സ്വന്തമാക്കി. 17 വര്‍ഷവും 222 ദിവസവും പ്രായമുള്ളപ്പോള്‍ തായ്പേയ് ഓപ്പണ്‍ ഫൈനല്‍ കളിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി (പുരുഷ-വനിത വിഭാഗങ്ങള്‍ ഉള്‍പ്പെടെ) തന്‍വി മാറി. 2006ല്‍ കൊറിയയുടെ ലീ യോങ് ഡേ സ്ഥാപിച്ച 20 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം തിരുത്തിയത്. ആദ്യ ഗെയിമില്‍ 10-2ന് മുന്നിലെത്തിയാണ് തന്‍വി മത്സരം നിയന്ത്രണത്തിലാക്കിയത്. ചില പിഴവുകള്‍ കാരണം എതിരാളി സ്‌കോര്‍ കുറച്ചെങ്കിലും 21-16ന് ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ 0-3ന് പിന്നിലായ ശേഷവും തിരിച്ചുവന്ന തന്‍വി അതിവേഗ സ്മാഷുകളും കൃത്യമായ നെറ്റ് ഷോട്ടുകളും കൊണ്ട് ലീഡ് പിടിച്ചെടുത്തു. ഏഴ് മാച്ച് പോയിന്റുകള്‍ നേടിയ താരം നാലാമത്തെ അവസരത്തില്‍ വിജയപോയിന്റ് നേടി കരിയറിലെ ഏറ്റവും വലിയ കിരീടം സ്വന്തമാക്കി. കഴിഞ്ഞ രണ്ട് വര്‍ഷമായി മികച്ച പ്രകടനമാണ് തന്‍വി പുറത്തെടുക്കുന്നത്. ജൂനിയര്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരേ എഡിഷനില്‍ സിംഗിള്‍സില്‍ വെള്ളിയും ഡബിള്‍സില്‍ വെങ്കലവും നേടി ചരിത്രം കുറിച്ച താരം, ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

2025ല്‍ യുഎസ് ഓപ്പണ്‍ സൂപ്പര്‍ 300, ഒഡിഷ മാസ്റ്റേഴ്സ് സൂപ്പര്‍ 100, ഗുവാഹത്തി മാസ്റ്റേഴ്സ് സൂപ്പര്‍ 100 ടൂര്‍ണമെന്റുകളില്‍ റണ്ണറപ്പായിരുന്ന തന്‍വി, ഇപ്പോള്‍ തായ്പേയ് ഓപ്പണ്‍ കിരീടത്തോടെ ലോക ബാഡ്മിന്റണില്‍ തന്റെ വരവ് ഗംഭീരമാക്കി.

Tags: Young Indian shuttlerTanvi Sharmawins maiden BWF Super 300 titleTaipei Open
ShareTweetSendShare

More News from this section

ദുലീപ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മധ്യമേഖല; രജത് പടിദാര്‍ നായകന്‍, റിങ്കു വൈസ് ക്യാപ്റ്റന്‍

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

ജാവലിനില്‍ നീരജ് ചോപ്രയ്‌ക്ക് സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി; യഷ്വീര്‍ സിങ്ങിന് വെങ്കലം; ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം; മെഡല്‍നേട്ടം 23 ആയി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

Latest News

നനഞ്ഞ പാറകളിലെ കാലിടർച്ച: ഒരൊറ്റ ക്ലിക്കിൽ അവസാനിക്കരുത് നിങ്ങളുടെ സ്വപ്നങ്ങൾ: വെള്ളച്ചാട്ടങ്ങളിലെ ഫോട്ടോഷൂട്ടുകളിൽ വേണം അതീവ ജാഗ്രത

18 വര്‍ഷത്തെ കാത്തിരിപ്പ്; 17-ാം വയസില്‍ ചരിത്രം കുറിച്ച് തന്‍വി ശര്‍മ്മ; തായ്പേയ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ റാണി

‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

കന്യാകുമാരിയിൽ താമ്രപർണി നദിയിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ കേസ്; ; ബാറിൽ ഒപ്പമുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies