കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 11:30 am IST
FacebookTwitterWhatsAppTelegram

തൃശൂർ: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടർന്ന് ഗുരുവായൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നൂറോളം വ്യാപാര സ്ഥാപനങ്ങളിലും നിരവധി വീടുകളിലും വെള്ളം കയറിയതോടെ ജനജീവിതം സാരമായി ബാധിച്ചു. സ്ഥിതിഗതികൾ നേരിടുന്നതിനായി ഗുരുവായൂർ നഗരസഭയിൽ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

തൈക്കാട് തിരിവിലെ അമ്പതോളം കടകളിലും വെള്ളം കയറി. കൂടാതെ മമ്മിയൂർ കൈരളി ജംഗ്ഷൻ, പഞ്ചാരമുക്ക്, താമരയൂർ ആനത്താവളം റോഡ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും വെള്ളക്കെട്ടിനെ തുടർന്ന് ദുരിതത്തിലായി.

കാരക്കാട് പ്രദേശത്ത് വെള്ളം ഉയർന്ന് വീടുകളിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം, കൈരളി ജംഗ്ഷനിലെ അഗ്നിരക്ഷാസേന ഓഫീസിലും വെള്ളം കയറിയത് സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നതാണ്.

ശക്തമായ വെള്ളക്കെട്ടിനെ തുടർന്ന് തൈക്കാട് തിരിവിൽ തൃശൂർ–ഗുരുവായൂർ സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്.

മമ്മിയൂർ ക്ഷേത്രത്തിനു മുന്നിലൂടെയുള്ള റോഡ്, മമ്മിയൂർ–കാട്ടുപാടം റോഡ്, മാവിൻചുവട്–കോട്ടപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയതിനാൽ അധികൃതർ ഗതാഗതം നിരോധിച്ചു.

മഴക്കെടുതിക്കിടെ ചിലയിടങ്ങളിൽ മതിലുകൾ ഇടിഞ്ഞുവീഴുകയും മരക്കൊമ്പുകൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു.

ഇതിനിടെ ഗുരുവായൂർ നെന്മിനി മേഖലയിൽ രണ്ട് കാറുകൾ വെള്ളത്തിന്റെ ശക്തമായ ഒഴുക്കിൽപ്പെട്ടു. ഇവയിൽ ഒരു കാർ അഗ്നിരക്ഷാസേന സ്ഥലത്തെത്തി സുരക്ഷിതമായി കരയ്‌ക്കെത്തിച്ചു. പ്രദേശത്ത് മഴ തുടരുന്നതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

Tags: kerala heavy rainKerala Flood UpdatesGuruvayur RainThrissur Rain NewsGuruvayur Waterlogging
ShareTweetSendShare

More News from this section

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

കന്യാകുമാരിയിൽ താമ്രപർണി നദിയിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ കേസ്; ; ബാറിൽ ഒപ്പമുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

മുതലപ്പൊഴിയിൽ നിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്നും കണ്ടെത്തി

Latest News

‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും

കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു, വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കൈത്താങ്ങ്; ₹1.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറി

കേരളത്തിൽ പ്രളയസമാന സാഹചര്യം; ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഡാമുകൾ തുറന്നു, പരീക്ഷകൾ മാറ്റി; എട്ട് മരണം, ഏഴുപേരെ കാണാതായി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു

കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

നീലഗിരിയിൽ വീണ്ടും കാട്ടാന ആക്രമണം; ഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies