13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 02:22 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യന്‍ കായികരംഗത്തിന് ചരിത്രമുദ്ര പതിപ്പിച്ച ദിനമായി. ബോക്‌സിങ് ടീമിന്റെ റെക്കോര്‍ഡ് പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ ഒരേയൊരു ദിവസം 16 മെഡലുകളാണ് സ്വന്തമാക്കിയത്. ഇതില്‍ എട്ട് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടുന്നു. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 39 ആയി ഉയര്‍ന്നു. 13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം എന്ന നിലയില്‍ മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്.

ഇന്ത്യയുടെ സ്വര്‍ണനേട്ടത്തില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് ബോക്‌സിങ് താരങ്ങളാണ്. വനിതാ വിഭാഗത്തില്‍ പ്രീതി പവാര്‍ (54 കിലോ), ജയ്സ്മിന്‍ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഘംഗാസ് (60 കിലോ), അരുന്ധതി ചൗധരി (70 കിലോ) എന്നിവര്‍ സ്വര്‍ണം നേടിയപ്പോള്‍, പുരുഷ വിഭാഗത്തില്‍ സച്ചിന്‍ സിവാച് (60 കിലോ), അങ്കുഷ് പങ്കല്‍ (80 കിലോ) എന്നിവരും സ്വര്‍ണമെഡല്‍ നേടി. പാരാ അത്ലറ്റിക്സില്‍ എഫ്57 ഷോട്പുട്ടില്‍ സോമന്‍ റാണ ഇന്ത്യയുടെ എട്ടാം സ്വര്‍ണം സമ്മാനിച്ചു.

ബോക്‌സിങ്ങില്‍ ജാദുമണി സിങ്, ലവ്ലിന ബോര്‍ഗോഹെയ്ന്‍, നരേന്ദര്‍ ബര്‍വാള്‍ എന്നിവര്‍ വെള്ളി മെഡലുകള്‍ സ്വന്തമാക്കി. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, പാരാ ഷോട്പുട്ടില്‍ ശുഭം ജുയല്‍ എന്നിവരും വെള്ളി നേടി. അത്‌ലറ്റിക്സില്‍ ഗുല്‍വീര്‍ സിങ് പുരുഷന്മാരുടെ 5000 മീറ്ററില്‍ വെങ്കലം നേടി മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. ഗെയിംസില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ മെഡലാണിത്. നേരത്തെ 10,000 മീറ്ററില്‍ വെള്ളി നേടിയിരുന്നു. ട്രിപ്പിള്‍ ജംപില്‍ സെല്‍വ പ്രഭു തിരുമാരന്‍, ജൂഡോയില്‍ ഉന്നതി ശര്‍മ എന്നിവരും വെങ്കലം നേടി.

ഗെയിംസിന്റെ അവസാന ദിനത്തിലേക്ക് കടക്കുമ്പോള്‍ ബോക്‌സിങ്, അത്ലറ്റിക്സ്, ജൂഡോ, പാരാ അത്ലറ്റിക്സ് എന്നിവയില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഗ്ലാസ്‌ഗോയില്‍ ശ്രദ്ധേയമായത്. മെഡല്‍ പട്ടികയില്‍ മുന്‍നിര രാജ്യങ്ങളെ വെല്ലുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവയ്‌ക്കുന്നത്.

Tags: commonwealth gamesIndiafourth position
ShareTweetSendShare

More News from this section

ദുലീപ് ട്രോഫി ടീമിനെ പ്രഖ്യാപിച്ച് മധ്യമേഖല; രജത് പടിദാര്‍ നായകന്‍, റിങ്കു വൈസ് ക്യാപ്റ്റന്‍

18 വര്‍ഷത്തെ കാത്തിരിപ്പ്; 17-ാം വയസില്‍ ചരിത്രം കുറിച്ച് തന്‍വി ശര്‍മ്മ; തായ്പേയ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ റാണി

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

ജാവലിനില്‍ നീരജ് ചോപ്രയ്‌ക്ക് സീസണിലെ മികച്ച പ്രകടനത്തോടെ വെള്ളി; യഷ്വീര്‍ സിങ്ങിന് വെങ്കലം; ഇന്ത്യയ്‌ക്ക് ഇരട്ടനേട്ടം; മെഡല്‍നേട്ടം 23 ആയി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രമെഴുതി ഇന്ത്യന്‍ ജൂഡോ; അസ്മിത ഡേയ്‌ക്കും ഹര്‍ഷ് സിങ്ങിനും സ്വര്‍ണം, ഇരട്ട നേട്ടത്തില്‍ രാജ്യം

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ ഓഗസ്റ്റ് 20 മുതല്‍; ഉദ്ഘാടന പോരില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും നേര്‍ക്കുനേര്‍

Latest News

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

നനഞ്ഞ പാറകളിലെ കാലിടർച്ച: ഒരൊറ്റ ക്ലിക്കിൽ അവസാനിക്കരുത് നിങ്ങളുടെ സ്വപ്നങ്ങൾ: വെള്ളച്ചാട്ടങ്ങളിലെ ഫോട്ടോഷൂട്ടുകളിൽ വേണം അതീവ ജാഗ്രത

‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

കന്യാകുമാരിയിൽ താമ്രപർണി നദിയിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ കേസ്; ; ബാറിൽ ഒപ്പമുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies