ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 10:08 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ആറൻമുളയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള പദ്ധതി നടപ്പാകാതിരുന്നത് സംസ്ഥാനത്തിന് ഗുണകരമായ തീരുമാനമായിരുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. നിലവിലെ മഴക്കെടുതിയും പ്രളയസാഹചര്യവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പമ്പാനദിയിലെ പ്രളയജലത്തെ പിടിച്ചുനിർത്താൻ ആറൻമുളയിലെ തണ്ണീർത്തടങ്ങൾക്കും പാടശേഖരങ്ങൾക്കും കഴിഞ്ഞുവെന്ന് കുമ്മനം പറഞ്ഞു. വിമാനത്താവള പദ്ധതി യാഥാർഥ്യമായിരുന്നുവെങ്കിൽ ഈ പ്രകൃതിദത്ത ജലസംഭരണ മേഖലകൾ ഇല്ലാതാകുകയും പത്തനംതിട്ടയ്‌ക്ക് പുറമെ മറ്റ് പ്രദേശങ്ങളിലേക്കും ദുരന്തസാഹചര്യം വ്യാപിക്കുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പരിസ്ഥിതിയെ പരിഗണിക്കാതെയുള്ള വികസന നയങ്ങളാണ് ഇന്ന് പ്രകൃതിക്ഷോഭങ്ങൾ രൂക്ഷമാകാൻ പ്രധാന കാരണങ്ങളിലൊന്നെന്ന് അദ്ദേഹം വിമർശിച്ചു. വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്കും മുൻഗണന നൽകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ ഉത്തരവാദിത്തത്തെയും കുമ്മനം ചോദ്യം ചെയ്തു. എംപിമാർക്കും എംഎൽഎമാർക്കും ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് വേണ്ടതെന്നും, ജനങ്ങളുടെ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും മുൻനിർത്തിയാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആറൻമുളയിലെ പാടശേഖരങ്ങൾ തന്നെയാണ് വിമാനത്താവള പദ്ധതിക്കായി വേണമെന്ന വാശി എന്തിനായിരുന്നു?” എന്നും കുമ്മനം രാജശേഖരൻ ചോദിച്ചു.

Tags: Kummanam Rajasekharankerala floodPamba riverAranmula AirportAranmula Wetlands
ShareTweetSendShare

More News from this section

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

മുതലപ്പൊഴിയിൽ നിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്നും കണ്ടെത്തി

ആറന്മുളയിൽ വെള്ളപ്പൊക്ക ഭീഷണി; ഇന്നത്തെ വള്ളസദ്യകളും വഞ്ചിപ്പാട്ട് സോപാനവും റദ്ദാക്കി, പെയ്ഡ് സദ്യ മാത്രം നടക്കും

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ അധിക നികുതിവിഹിതം; കേരളത്തിന് 2,597 കോടി രൂപ അനുവദിച്ചു, വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക കൈത്താങ്ങ്; ₹1.09 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് കൈമാറി

Latest News

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

കേരളത്തിൽ പ്രളയസമാന സാഹചര്യം; ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഡാമുകൾ തുറന്നു, പരീക്ഷകൾ മാറ്റി; എട്ട് മരണം, ഏഴുപേരെ കാണാതായി, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു

കാവിവസ്ത്രത്തെ അപമാനിച്ച പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം: ശബരിമല കർമ്മ സമിതി; പാർലമെന്റിന്റെ അന്തസ് സംരക്ഷിക്കണമെന്നും ആവശ്യം; ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ്

നീലഗിരിയിൽ വീണ്ടും കാട്ടാന ആക്രമണം; ഗൂഡല്ലൂരിലെ സ്വകാര്യ തേയിലത്തോട്ടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

രാഷ്‌ട്രീയ പരാജയങ്ങൾക്ക് എസ്.എൻ.ഡി.പി യോഗത്തെ കുറ്റപ്പെടുത്തരുത്; വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് കൗൺസിൽ, ഷംസീർ അവഹേളന പ്രസ്താവന പിൻവലിക്കണമെന്ന ആവശ്യം ശക്തം

ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

കനത്ത മഴ; സെറ്റ് പരീക്ഷയും എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

പഴശ്ശി ഡാമിന്റെ 15 ഷട്ടറുകളും നാല് മീറ്ററായി ഉയര്‍ത്തി; ബാവലിപ്പുഴ-വളപട്ടണം പുഴ തീരവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies