അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; 'മതം നോക്കിയല്ല, രാഷ്ട്രവിരുദ്ധത നോക്കിയാണ് നിലപാട്' 'ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ'; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയോദ്ധ്യ രാമക്ഷേത്രം ദേശീയ സ്മാരകം; ‘മതം നോക്കിയല്ല, രാഷ്‌ട്രവിരുദ്ധത നോക്കിയാണ് നിലപാട്’ ‘ഭാരതത്തിൽ ജനിച്ചവരെല്ലാം ഭാരതീയർ’; അയോദ്ധ്യ പ്രക്ഷോഭത്തെക്കുറിച്ച് കെ.പി. രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 09:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ഒരു മതപരമായ ആരാധനാലയത്തിന്റെ പുനർനിർമ്മാണമായി മാത്രം കാണാനാകില്ലെന്നും, ആയിരക്കണക്കിന് വർഷത്തെ അടിമത്തത്തിന്റെ അപകർഷതാബോധത്തിൽ നിന്ന് രാജ്യത്തിന് മോചനം നൽകിയ ദേശീയ സ്മാരകമായാണ് അതിനെ കാണേണ്ടതെന്നും ആർ.എസ്.എസ് ദക്ഷിണക്ഷേത്രീയ സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.

വിശ്വസംവാദകേന്ദ്രം കേരളം (VSK Keralam) സംഘടിപ്പിക്കുന്ന പ്രചാരണമാസത്തിന്റെ ഭാഗമായി ശ്രീജിത്ത് നരിപ്പറ്റയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആഗസ്റ്റ് 1 മുതൽ 15 വരെയാണ് വി.എസ്.കെ.യുടെ പ്രചാര പക്ഷം.

ചരിത്രത്തിലെ ആക്രമണങ്ങളെയും അയോദ്ധ്യ പ്രക്ഷോഭത്തെയും കുറിച്ച് സംസാരിക്കവെ, ബാബറി മസ്ജിദ് വിഷയത്തിൽ അക്രമം നടത്തിയവർ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരായതുകൊണ്ടാണ് അതിനെ എതിർത്തതെന്ന വാദം അദ്ദേഹം തള്ളി.

“സാങ്കൽപ്പികമായി അത് ഹിന്ദു പേരിലുള്ള ഒരു രാജാവായിരുന്നാലും, രാഷ്‌ട്രത്തിന് വിരുദ്ധമായി ആരാണ് പ്രവർത്തിക്കുന്നതെങ്കിലും സമീപനം ഒന്നുതന്നെയായിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു.

പൂജനീയ ഗുരുജിയുടെ വാക്കുകൾ ഉദ്ധരിച്ച അദ്ദേഹം, “ഹിന്ദു സമൂഹം തന്നെ രാഷ്‌ട്രത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പിന്നെ എന്തിന് ഹിന്ദു സമൂഹത്തിനുവേണ്ടി പ്രവർത്തിക്കണം. സംഘത്തിന്റെ ഉപാസനാമൂർത്തി രാഷ്‌ട്രദേവതയാണ്. ബാക്കിയുള്ളതെല്ലാം അതിന് ശേഷമുള്ള വിഷയങ്ങളാണ്. സംഘത്തിന്റെ മുന്നിലുള്ള പ്രശ്നം രാഷ്‌ട്രവിരുദ്ധതയാണ്, മതമല്ല. അതിനാൽ സർട്ടിഫിക്കറ്റിലെ മതവിഭാഗം നോക്കി ആർക്കും പ്രത്യേക ഔദാര്യമോ ഒഴിവുകളോ ലഭിക്കില്ല” എന്നും വ്യക്തമാക്കി.

ഭാരതത്തിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്ന സംഘത്തിന്റെ കാഴ്ചപ്പാട് മതപരമായ സങ്കൽപ്പമല്ലെന്നും, മറിച്ച് ഈ രാജ്യത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന ‘ഭാരതീയൻ’ എന്ന ആശയത്തിന്റെ പര്യായമാണെന്നും അദ്ദേഹം പറഞ്ഞു.

“ആരാധനാക്രമങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ സംസ്കാരവും പാരമ്പര്യവും പൊതുവായതാണ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂരിപക്ഷ-ന്യൂനപക്ഷ വേർതിരിവില്ലാതെ എല്ലാവരെയും ഒരേ അമ്മയുടെ മക്കളായി കാണുന്ന സമീപനമാണ് ആർ.എസ്.എസ് സ്വീകരിക്കുന്നതെന്നും കെ.പി. രാധാകൃഷ്ണൻ പറഞ്ഞു.

Tags: RSS-KERALAAyodhya Ram MandirKP RadhakrishnanVSK KeralamAyodhya Movement
Share
Tweet
SendShare

More News from this section

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies