പുതുക്കാട് വാഹനാപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം; വാക്കുതർക്കത്തിന് പിന്നാലെ തമിഴ്നാട് സ്വദേശികൾ വാഹനം ഇടിപ്പിച്ചെന്ന് ആരോപണം; റിജാസിന്റെ മരണത്തിൽ റൂറൽ എസ്പിക്ക് പരാതി
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുക്കാട് വാഹനാപകടമല്ല, ആസൂത്രിത കൊലപാതകമെന്ന് കുടുംബം; വാക്കുതർക്കത്തിന് പിന്നാലെ തമിഴ്നാട് സ്വദേശികൾ വാഹനം ഇടിപ്പിച്ചെന്ന് ആരോപണം; റിജാസിന്റെ മരണത്തിൽ റൂറൽ എസ്പിക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 09:40 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പുതുക്കാട് ദേശീയപാതയിൽ പിക്കപ്പ് വാൻ ഇടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. പട്ടാമ്പി സ്വദേശിയായ റിജാസ് (22) അപകടത്തിൽ മരിച്ച സംഭവം വാഹനാപകടമല്ല, മറിച്ച് ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം തൃശൂർ റൂറൽ എസ്‌പിക്ക് പരാതി നൽകി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പുതുക്കാട് സിഗ്നലിന് സമീപമാണ് അപകടമുണ്ടായത്. റിജാസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ നിന്ന് എത്തിയ പിക്കപ്പ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റിജാസ് മരിച്ചു. ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീഷ്മ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തിന് പത്ത് മിനിറ്റ് മുമ്പ് പിക്കപ്പ് വാനിലുണ്ടായിരുന്നവരുമായി റിജാസും സുഹൃത്തും വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ആ വൈരാഗ്യത്തിന്റെ പേരിൽ തമിഴ്നാട് സ്വദേശികളായ വാഹനത്തിലുള്ളവർ മനപ്പൂർവം ബൈക്കിലേക്ക് വാഹനം ഇടിച്ചുകയറ്റിയതാണെന്ന് റിജാസിന്റെ പിതാവ് ആരോപിച്ചു.

റിജാസിനൊപ്പം ബൈക്കിലുണ്ടായിരുന്ന യുവതിയും അപകടത്തിന് മുമ്പ് വാക്കുതർക്കം നടന്നതായി മൊഴി നൽകിയിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. വാഹനമോടിച്ചവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതായും പിതാവ് ആരോപിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറുന്നതുമാണ് കാണുന്നത്. റിജാസിന്റെ വാഹനത്തെ പിന്തുടർന്ന് ഇടിച്ചു തെറിപ്പിച്ച ശേഷം പിക്ക് അപ്പ് നിർത്താതെ മുന്നോട്ടു പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിന്റെ യഥാർത്ഥ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കൊലക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: Kerala Crime NewsPudukkad AccidentThrissur AccidentRijas Death CaseTamil Nadu Pickup Van
Share
Tweet
SendShare

More News from this section

ഫിസിയോതെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; പയ്യന്നൂരിൽ ആരോഗ്യ വെൽനെസ് ക്ലിനിക്ക് ഉടമ പൊലീസ് കസ്റ്റഡിയിൽ

അറഫാ ഗോൾഡിൽ ഇ.ഡി റെയ്ഡ് ; തിരുവനന്തപുരത്തെ ജ്വല്ലറിയിലും സ്ഥാപന ഉടമ അബ്ദുൾ സലാമിന്റെ വീട്ടിലും പരിശോധന; 50 കോടിയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം

താമരശേരി ചുരത്തിൽ ഏഴാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, കുടുങ്ങിയത് രാത്രി 12 മണിയോടെ

തിരുവനന്തപുരം മൃഗശാല നഗരത്തിൽ നിന്ന് മാറ്റുമെന്ന് വീണ്ടും മുഖ്യമന്ത്രി; പകരം മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം, കൊച്ചിയിൽ ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും, എം.ടി.യുടെ പേരിൽ കോഴിക്കോട് കൾച്ചറൽ പാർക്കും

ശ്വാസംമുട്ടൽ കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസ് മറിഞ്ഞു; ചികിത്സയ്‌ക്കായി കൊണ്ടുപോയ രോഗി മരിച്ചു

അമ്മയുടെ മടിയിലിരുന്ന അഞ്ചുവയസ്സുകാരനെ പുലി ആക്രമിച്ചു; വിട്ടുകൊടുക്കാതെ അമ്മ, ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

Latest News

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

‘അന്ത്യോദയം പൊതുക്ഷേമത്തിനും ദേശീയ പുരോഗതിക്കും പ്രചോദനം’;സമൂഹത്തിലെ അവസാനനിരയിലുള്ളവരുടെ ഉന്നമനമാണ് രാഷ്‌ട്രനിർമാണത്തിന്റെ അടിത്തറയെന്ന് മോദി

വയോധികൻ വയലിൽ മരിച്ച നിലയിൽ; സൂര്യാതപമേറ്റതെന്ന് പ്രാഥമിക നിഗമനം

ഷോർട്ട് സർക്യൂട്ടിൽ ചുമർഫാൻ കട്ടിലിലേക്ക് വീണു; വണ്ടൂരിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു, മെത്തയും കട്ടിലും കത്തിനശിച്ചു

തേങ്ങ നെഞ്ചിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തിരുവോണം ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം; അച്ചടിച്ചത് 90 ലക്ഷം ടിക്കറ്റുകൾ, 89.85 ലക്ഷം വിറ്റു, ഒന്നാം സമ്മാനം 30 കോടി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആസിഡ് ഒഴിച്ചു; 2015ലെ കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies