‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ബാങ്ക് വഴി കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് യുവരാജ് ഗോകുൽ. സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിയാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലുടനീളം ക്ഷേമ ആനുകൂല്യങ്ങൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) സംവിധാനത്തിലൂടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തുമ്പോൾ കേരളം മാത്രം പഴയ രീതിയിൽ തുടരേണ്ട സാഹചര്യം എന്തായിരുന്നു എന്നും അദ്ദേഹം  ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു യുവരാജിന്റെ പ്രതികരണം.

ഗുണഭോക്താക്കൾക്ക് ഇടനിലക്കാരില്ലാതെ ക്ഷേമപെൻഷൻ ലഭ്യമാക്കുന്ന സംവിധാനം നടപ്പാക്കുന്നത് കാലോചിതമായ തീരുമാനമാണെന്നും, ഇത് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ ക്ഷേമ വിതരണത്തിന് വഴിയൊരുക്കുമെന്നും യുവരാജ്  കൂട്ടിച്ചേർത്തു.

Share