മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 06:42 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്ന 1994ലെ ഹൈക്കോടതി ഉത്തരവ് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ ഭരണനിര്‍വഹണ വിഭാഗം കാഴ്ചക്കാരായി നില്‍ക്കുന്നത് നിയമവാഴ്ചയ്‌ക്ക് നിരക്കുന്നതല്ലെന്നും ഇത് ജനാധിപത്യ സര്‍ക്കാരിന് ചേര്‍ന്ന നടപടിയല്ലെന്നും ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

മലബാര്‍ മേഖലയിലെ ക്ഷേത്ര ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നും തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് വി. രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ഇപ്പോഴും തുച്ഛമായ പ്രതിഫലം മാത്രമാണ് ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വവും കോടതി പരാമര്‍ശിച്ചു. ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി വനഭൂമി ഏറ്റെടുത്തതിലൂടെ ലഭിക്കുന്ന വരുമാനം വിനിയോഗിക്കണമെന്ന നിര്‍ദേശവും നേരത്തെ കോടതി നല്‍കിയിരുന്നു.

മാന്യമായ വേതനം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് 1994ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതിയും ശരിവച്ചിരുന്നു. എന്നിട്ടും ഇതുവരെ കാര്യമായ നടപടി സ്വീകരിക്കാത്തതിലാണ് ഹൈക്കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി അഡ്വക്കറ്റ് ജനറല്‍ നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കും. എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. കേസ് സെപ്റ്റംബര്‍ മൂന്നിന് വീണ്ടും പരിഗണിക്കും. നേരത്തെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികളുടെ രേഖകളും ഹാജരാക്കാന്‍ രജിസ്ട്രിക്ക് കോടതി നിര്‍ദേശം നല്‍കി.

Tags: highcourtSALARY HIKEmalabar dewasom workers
Share
Tweet
SendShare

More News from this section

മു​ട്ടി​ൽ മ​രം​മു​റി കേ​സ്: അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തി​രി​ച്ച​ടി; ജാ​മ്യ​മി​ല്ലാ വാ​റ​ൻ​ഡ് പു​റ​പ്പെ​ടു​വി​ച്ചു

കേരളത്തിന്റെ വള്ളംകളികൾക്കും സാംസ്കാരിക ഉത്സവങ്ങൾക്കും കേന്ദ്രസഹായം; 80 ലക്ഷം രൂപ അനുവദിച്ച് മോദി സർക്കാർ

കർക്കടകവാവിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം; കണ്ണൂരിൽ വിശ്വാസികളെ ചൊടിപ്പിച്ച് പുതിയ വിവാദം

‘തോറ്റയാൾക്കും ജയിച്ചയാൾക്കും ജോലി, പിന്നെയെന്തിനാണ് ശാരീരികക്ഷമതാ പരീക്ഷ നടത്തിയത്?’ ബോഡി ബിൽഡർമാരുടെ പോലീസ് ഇൻസ്പെക്ടർ നിയമനം; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

രണ്ട് ദിവസമായി സ്കൂളിലെത്തിയില്ല; വീട്ടിലെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

ഗ്രീൻ ഓക്ക് കല്യാണമണ്ഡപത്തിൽ ജോലിക്കെത്തിയ ഹിന്ദു സ്ത്രീകൾ തട്ടം ധരിക്കാൻ നിർബന്ധിച്ചെന്ന് പരാതി; നെറ്റിയിലെ സിന്ദൂരപ്പൊട്ട് മായ്‌ക്കാനും നിർദേശം,കോഴിക്കോട് ഹിന്ദുഐക്യവേദി പ്രതിഷേധത്തിലേക്ക്

Latest News

‘ഹര്‍ ഘര്‍ തിരംഗ’; സ്വാതന്ത്ര്യദിനം അഭിമാനത്തോടെ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി മോദി

മൂന്ന് പതിറ്റാണ്ടായിട്ടും നടപടിയില്ല; മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ വേതനത്തില്‍ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

സ്‌കൂള്‍ ക്രിക്കറ്റിന് പുതിയ വേദി; സംസ്ഥാനതല ടൂര്‍ണമെന്റുമായി കെ.സി.എ., മികച്ച താരങ്ങള്‍ക്ക് കേരള ക്രിക്കറ്റ് ലീഗിലേക്കും അവസരം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

ഇന്‍ഫാന്റിനോയെ മാറ്റരുത്; ഫിഫയ്‌ക്ക് മുന്നറിയിപ്പുമായി ട്രംപ്, ‘വലിയ തെറ്റായിരിക്കും’

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

വിവാഹവാഗ്ദാനം നല്‍കി ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഐപിഎല്‍ താരം അഭിഷേക് പോറല്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies