ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു
Tuesday, September 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലഹരി ഉപയോഗവും കുടുംബ വഴക്കും; അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊന്നു, സംഭവത്തിന് പിന്നാലെ അക്രമാസക്തനായി പ്രതി, പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 08:53 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയേയും മകൻ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. എഴുകുംവയൽ പാറത്തറയിൽ അപ്പച്ചൻ എന്ന ആന്റണിയും ഭാര്യ വത്സമ്മയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആന്റണിയെയും വത്സമ്മയെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. സുഹൃത്ത് വിവരം പള്ളി വികാരിയെ അറിയിച്ചതോടെയാണ് സംഭവം നാട്ടുകാരും മറ്റുള്ളവരും അറിയുന്നത്.

സംഭവസ്ഥലത്ത് നാട്ടുകാർ എത്തിയപ്പോഴും അജീഷ് അക്രമാസക്തമായ നിലയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. വിവരമറിഞ്ഞ് നെടുങ്കണ്ടത്ത് നിന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അജീഷിന്റെ കൈയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നേരത്തെ അജീഷ് ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകത്തിന് പിന്നാലെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്തിട്ടില്ല. കൈയ്‌ക്കേറ്റ പരിക്ക് ഉൾപ്പെടെയുള്ള സാഹചര്യത്തിൽ ആദ്യം ചികിത്സ നൽകുകയും തുടർന്ന് ചോദ്യം ചെയ്യുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. വീട്ടിനുള്ളിലെ സാഹചര്യങ്ങളും സംഭവത്തിലേക്ക് നയിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കും.

ഫൊറൻസിക് സംഘവും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷമായിരിക്കും തുടർനടപടികൾ. സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുകയും ചെയ്യും. പ്രതിയുടെ മൊഴിയും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും അന്വേഷണത്തിൽ നിർണായകമാകും.

Tags: Kerala Crime NewsIdukki Crime NewsIdukki Double MurderNedumkandam MurderFamily Murder Kerala
Share
Tweet
SendShare

More News from this section

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തിൽ അഞ്ച് ദിവസം മഴയ്‌ക്ക് സാധ്യത, ബുധനാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ തുറന്ന ലിഫ്റ്റ് തകർന്നു; ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 19കാരന് ദാരുണാന്ത്യം

മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചെന്ന് പരാതി; മൂന്ന് വാഹനങ്ങളിൽ ഇടിച്ച സംഭവം, യൂട്യൂബർ അശ്വന്ത് കോക്കിന് സ്റ്റേഷൻ ജാമ്യം

കുടുംബവഴക്കിനിടെ കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

ജീവൻരക്ഷാ മരുന്നുകൾക്ക് അമിതവില; പേറ്റന്റ് മരുന്നുകൾ സർക്കാർ തന്നെ നിർമിച്ച് കുറഞ്ഞ നിരക്കിൽ നൽകാം, കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിർണായക നിർദേശം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

Latest News

മദ്യപിച്ച് വാഹനമോടിച്ചെന്ന് സംശയം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ഭീകരതയ്‌ക്കെതിരെ ‘സീറോ ടോളറൻസ്’; 36 രാജ്യങ്ങളിൽ നിന്ന് 288 പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിച്ചു: അമിത് ഷാ

പ്രയാഗ്രാജില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; 7 അടി നീളമുള്ള ഇരുമ്പ് റെയിലിംഗ് ട്രാക്കില്‍, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുമങ്ങാട്ട് തുണിക്കടകളില്‍ തീപിടിത്തം; ഒരു കട പൂര്‍ണമായി കത്തി, സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്നു

ടൂള്‍കിറ്റ് തയ്യാര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കലാപാഹ്വാനവുമായി കോണ്‍ഗ്രസ്; സിജെപിക്ക് വേണ്ടി ബാനര്‍ മുതല്‍ സോഷ്യല്‍ മീഡിയ വരെ

മഴയില്‍ വീണു, പക്ഷേ മെഡല്‍ കൈവിട്ടില്ല; 8.07 മീറ്ററില്‍ മുരളി ശ്രീശങ്കറിന് വീണ്ടും ഏഷ്യന്‍ ഗെയിംസ് വെള്ളി

‘മാപ്പ് പറയണം, ഇല്ലെങ്കില്‍ തട്ടിപ്പുകാരന്‍ എന്ന് വിളിക്കുന്നത് തുടരും’; രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ഹാങ്ചൗവില്‍ ഉഷയ്‌ക്കൊപ്പം, നഗോയയില്‍ ഉഷയെ മറികടന്നു; 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; അന്ന് ചോദ്യം ചെയ്തവര്‍ ഇന്ന് കൈയടിക്കുന്നു; ഇത് ചരിത്ര നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies