ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 04:02 pm IST
Facebook
Twitter
WhatsAppTelegram

ഡാര്‍വിന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡ്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റുമായി തിളങ്ങിയതോടെയാണ് ഹെയ്സല്‍വുഡ് 300 വിക്കറ്റ് ക്ലബ്ബിലെത്തിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ് നേടുന്ന ഒന്‍പതാമത്തെ ഓസ്‌ട്രേലിയന്‍ ബൗളറായും താരം മാറി.

ഹെയ്സല്‍വുഡിന്റെ നേട്ടത്തിനൊപ്പം ഡാര്‍വിന്‍ ടെസ്റ്റ് മറ്റൊരു അപൂര്‍വ ചരിത്രത്തിനും സാക്ഷിയായി. ടെസ്റ്റ് ക്രിക്കറ്റില്‍ 300-ലേറെ വിക്കറ്റുകള്‍ നേടിയ നാല് ബൗളര്‍മാര്‍ ഒരേ മത്സരത്തില്‍ ഒരുമിച്ച് കളിക്കുന്ന അപൂര്‍വ കാഴ്ചയാണ് ഡാര്‍വിനില്‍ കണ്ടത്. നതാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരാണ് ഈ ചരിത്ര കൂട്ടായ്മയിലെ നാല് താരങ്ങള്‍.

ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായാണ്. നതാന്‍ ലിയോണ്‍ ടെസ്റ്റ് കരിയറില്‍ 568 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ സ്പിന്‍ കരുത്തായി തുടരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് 435 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. പാറ്റ് കമ്മിന്‍സിന് 317 വിക്കറ്റുകളുണ്ട്. ഹെയ്സല്‍വുഡ് 300 പിന്നിട്ട് നിലവില്‍ 301 വിക്കറ്റിലെത്തി.

അതേസമയം, ഹെയ്സല്‍വുഡിന്റെ വ്യക്തിഗത നേട്ടത്തിനിടയിലും മത്സരത്തില്‍ മേല്‍ക്കൈ നേടിയത് ബംഗ്ലാദേശാണ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 198 റണ്‍സില്‍ അവസാനിപ്പിച്ച ബംഗ്ലാദേശ് മറുപടി ഇന്നിങ്‌സില്‍ 426 റണ്‍സ് അടിച്ചുകൂട്ടി. ഇതോടെ 228 റണ്‍സിന്റെ കൂറ്റന്‍ ലീഡും സ്വന്തമാക്കി. ഓപ്പണര്‍ തന്‍സിദ് ഹസന്റെ ചരിത്ര സെഞ്ച്വറിയാണ് ബംഗ്ലാദേശിന്റെ കൂറ്റന്‍ സ്‌കോറിന് അടിത്തറയായത്. 197 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 101 റണ്‍സാണ് താരം നേടിയത്.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ബംഗ്ലാദേശ് ബാറ്ററെന്ന ചരിത്രനേട്ടവും തന്‍സിദ് സ്വന്തമാക്കി. ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും മെഹ്ദി ഹസന്‍ മിറാസും നേടിയ അര്‍ധസെഞ്ച്വറികളും ബംഗ്ലാദേശിന്റെ ലീഡ് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. ഓസ്‌ട്രേലിയന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളും മത്സരത്തില്‍ നിര്‍ണായകമായി. അഞ്ച് ക്യാച്ചുകള്‍ കൈവിട്ടത് ഓസീസിന് കനത്ത തിരിച്ചടിയായി. ഹെയ്സല്‍വുഡിന്റെ 300-ാം വിക്കറ്റിന് ചരിത്രമധുരമുണ്ടായെങ്കിലും ബംഗ്ലാദേശിന്റെ ബാറ്റിങ് മികവിന് മുന്നില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ പ്രതിരോധത്തിലാണ്.

Tags: Josh Hazlewoodmajor milestonetest career300 wicket
Share
Tweet
SendShare

More News from this section

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; രോഹൻ കുന്നുമ്മലിന് കീഴിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്, ലക്ഷ്യം കന്നിക്കിരീടം

Latest News

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

നമാമി പമ്പ മിഷൻ വരുന്നു, പമ്പയുടെയും പോഷകനദികളുടെയും നവീകരണം, കൈത്തോടുകളുടെ സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം എന്നിവ ലക്ഷ്യം

ഓണത്തിന് സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസ്; അർഹതയില്ലാത്തവർക്ക് 3,000 രൂപ ഉത്സവബത്ത, വിതരണം ഓഗസ്റ്റ് 17 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies