ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 04:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ താരം കൂടിയായ നിലവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവന്‍ വി.വി.എസ്. ലക്ഷ്മണിന് കൂടുതല്‍ നിര്‍ണായക ചുമതല നല്‍കാന്‍ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. ‘ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്’ എന്ന പുതിയ ഉത്തരവാദിത്തം ലക്ഷ്മണിന് നല്‍കുന്ന കാര്യമാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബറില്‍ ബിസിസിഐയിലെ ചില സുപ്രധാന തസ്തികകളില്‍ പുനഃസംഘടനയ്‌ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ലക്ഷ്മണിന്റെ പേരും സജീവമായി ഉയര്‍ന്നുവരുന്നത്. സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കെ സെലക്ഷന്‍ സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, അഗാര്‍ക്കറുടെ കാലാവധി 2027 ജൂണ്‍ വരെ നീട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

‘ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്’ പദവി നിലവില്‍ വന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ഏകോപനത്തില്‍ ലക്ഷ്മണിന് നിര്‍ണായക പങ്കുണ്ടാകും. സീനിയര്‍ ടീം, പരിശീലകര്‍, സെലക്ടര്‍മാര്‍, സെന്റര്‍ ഓഫ് എക്‌സലന്‍സ്, യുവതാരങ്ങളുടെ വികസനം എന്നിവ തമ്മിലുള്ള ഏകോപനം പുതിയ ചുമതലയുടെ ഭാഗമാകാന്‍ സാധ്യതയുണ്ട്.

ബംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ താരങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ലക്ഷ്മണ്‍ നിര്‍വഹിക്കുന്ന ചുമതലകളുടെ സ്വാഭാവികമായ വിപുലീകരണമായിരിക്കും പുതിയ പദവിയെന്നാണ് വിലയിരുത്തല്‍. പ്രതിഭകളെ കണ്ടെത്തുന്നതിലും അവരെ സീനിയര്‍ ടീമിലേക്ക് വളര്‍ത്തിയെടുക്കുന്നതിലും കൂടുതല്‍ ഏകോപിതമായ സംവിധാനമൊരുക്കാനും ഇത് സഹായിച്ചേക്കും. ലക്ഷ്മണിന്റെ പുതിയ ചുമതല സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനവുമായും ചേര്‍ത്താണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്. നേരത്തെയും വിവിധ ഘട്ടങ്ങളില്‍ സീനിയര്‍ ടീമിന്റെ ഇടക്കാല പരിശീലകനായി ലക്ഷ്മണ്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടുത്തിടെ സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഗൗതം ഗംഭീറിനും സപ്പോര്‍ട്ട് സ്റ്റാഫിനും വിശ്രമം അനുവദിച്ചപ്പോള്‍ യുവ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതല ലക്ഷ്മണായിരുന്നു. പരമ്പരയില്‍ ഇന്ത്യ 3-0ന് ജയിക്കുകയും ചെയ്തു. ഇതോടെ ലക്ഷ്മണിന്റെ പരിശീലക മികവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വീണ്ടും ചൂടുപിടിച്ചിരുന്നു. എന്നാല്‍, ലക്ഷ്മണിനെ പുതിയ ഹെഡ് കോച്ചായി നിയമിക്കുമെന്ന തരത്തിലുള്ള സൂചനകളൊന്നും നിലവില്‍ ഇല്ല. 2024ല്‍ രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചാകാനുള്ള അവസരം ലക്ഷ്മണ്‍ സ്വീകരിച്ചിരുന്നില്ല. പകരം പുനഃസംഘടിപ്പിച്ച സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കാനിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ഘടനയ്‌ക്ക് വലിയ പ്രാധാന്യമുള്ള സമയമാണിത്. അതിനാല്‍ സെലക്ഷന്‍ കമ്മിറ്റിയിലും പരിശീലക സംഘത്തിലും മറ്റ് ക്രിക്കറ്റ് ഭരണ ചുമതലകളിലും ബിസിസിഐ മാറ്റങ്ങള്‍ കൊണ്ടുവരുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

ലക്ഷ്മണിന് ‘ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്’ ചുമതല നല്‍കുന്ന കാര്യത്തില്‍ ബിസിസിഐയുടെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. പുതിയ പദവിയുടെ കൃത്യമായ ഉത്തരവാദിത്തങ്ങളും ഇതുവരെ വ്യക്തമല്ല. എങ്കിലും തീരുമാനം നടപ്പായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതികളില്‍ വി.വി.എസ്. ലക്ഷ്മണിന്റെ സ്വാധീനം കൂടുതല്‍ ശക്തമാകുമെന്നുറപ്പ്.

Tags: vvs.laxmandirector of cricket
Share
Tweet
SendShare

More News from this section

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ; രോഹൻ കുന്നുമ്മലിന് കീഴിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്, ലക്ഷ്യം കന്നിക്കിരീടം

Latest News

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

ബ്രസീലോ ആസിയാന്‍ കപ്പോ? ഒടുവില്‍ തീരുമാനം; ഫിഫ ആസിയാന്‍ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

ഓണാഘോഷ ദിവസം പരീക്ഷയില്ല; ഓഗസ്റ്റ് 21ലെ എട്ടാം ക്ലാസ് പരീക്ഷ മാറ്റി

റംബുട്ടാൻ വലയിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതെന്ന് കരുതി തൊടരുത്, അപകടം പതിയിരിക്കുന്നത് മരച്ചുവട്ടിൽ

നാല് വയസുകാരിയായ കൊച്ചുമകളോട് ലൈംഗികാതിക്രമം; പ്രതിയെ അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി, പിന്നാലെ പൊലീസിൽ ഏൽപ്പിച്ചു

സ്‌കൂളുകളിൽ ഓണാഘോഷത്തിന് വിലക്ക്; 21ലെ പരീക്ഷ മാറ്റാതെ സർക്കാർ, വ്യാപക പ്രതിഷേധം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies