പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 08:53 pm IST
Facebook
Twitter
WhatsAppTelegram

ലഖ്നൗ: പനീര്‍, നെയ്യ്, ഖോവ തുടങ്ങിയ കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയ്‌ക്കും നിര്‍മാണത്തിനും ഉത്തര്‍പ്രദേശില്‍ സംസ്ഥാനവ്യാപക നിരോധനം ഏര്‍പ്പെടുത്തി. പാല്‍ ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ക്കുന്നതും പാലിന് പകരം സസ്യജന്യ കൊഴുപ്പുകളും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നതും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചത്.

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തെറ്റായ ലേബലുകളോടെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നേരത്തെ തന്നെ ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണകൂടം (എഫ്എസ്ഡിഎ) പരിശോധനകളും നടപടികളും ശക്തമാക്കിയിരുന്നു. ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ നിയന്ത്രണങ്ങള്‍ നിലവിലുണ്ട്.

ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകളില്‍ റിഫൈന്‍ഡ് എണ്ണകളും കൊഴുപ്പുകളും സോയാബീനും സോയ ഉല്‍പ്പന്നങ്ങളും ടാല്‍ക്കം പൗഡറും ഡിറ്റര്‍ജന്റുകളും ടൈറ്റാനിയം ഡയോക്‌സൈഡും ലിക്വിഡ് ഗ്ലൂക്കോസും ഹൈഡ്രജന്‍ പെറോക്‌സൈഡും വിവിധ ന്യൂട്രലൈസറുകളും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്, 2006 പ്രകാരം പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ അവയുടെ യഥാര്‍ഥ സ്വഭാവത്തിലും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യേണ്ടത്.

പാല്‍ ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകളിലോ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ മറ്റ് കൊഴുപ്പുകളുടെയും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടെത്തിയാല്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കും. പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടെന്ന് കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അടിയന്തര നിരോധന ഉത്തരവിലൂടെ നിര്‍ത്തിവയ്‌ക്കാനും നിര്‍ദേശമുണ്ട്.

ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ സംഘടിതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ബിഎന്‍എസ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. സ്ഥാപനത്തിന്റെ ഭക്ഷ്യ ലൈസന്‍സോ രജിസ്‌ട്രേഷനോ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ദേശമുണ്ട്.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന പാല്‍, പാല്‍ ഉല്‍പ്പന്നങ്ങളിലും ഹാനികരമായ രാസവസ്തുക്കളോ കൃത്രിമ കൊഴുപ്പുകളോ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ബ്രാന്‍ഡിന്റെ വില്‍പ്പനയ്‌ക്കും ഉത്തര്‍പ്രദേശില്‍ സംസ്ഥാനവ്യാപക നിരോധനം ഏര്‍പ്പെടുത്തും.

Tags: PaneerUP govt imposescomplete bananalogue dairy productsghee and khoya
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies