കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎല്‍ സീസണ്‍ 3: ആറ് ടീമുകളുടെ ഔദ്യോഗിക ലോഞ്ച് തിങ്കളാഴ്ച; പോരാട്ടത്തിന് 20ന് തുടക്കം; ആവേശം പകരാന്‍ സഞ്ജുവും എത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 09:41 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) മൂന്നാം സീസണിലെ ആറ് ഫ്രാഞ്ചൈസികളുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കോവളം ഹോട്ടല്‍ ലീല റാവിസില്‍ വൈകുന്നേരം 5.30ന് നടക്കുന്ന ചടങ്ങില്‍ ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥും ഇന്ത്യന്‍ ക്രിക്കറ്റ് താരവും കെസിഎല്‍ ഐക്കണുമായ സഞ്ജു സാംസണും മുഖ്യാതിഥികളാകും.

മൂന്നാം സീസണില്‍ മത്സരിക്കുന്ന ആറ് ഫ്രാഞ്ചൈസികളെയും ചടങ്ങില്‍ ഔദ്യോഗികമായി അവതരിപ്പിക്കും. ടീമുകളുടെ ക്യാപ്റ്റന്‍മാര്‍, പരിശീലകര്‍, മറ്റ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ എന്നിവരെയും പരിചയപ്പെടുത്തും. തുടര്‍ന്ന് പ്രശസ്ത മെന്റലിസ്റ്റ് നിപിന്‍ നിരാവത്തിന്റെ മെന്റലിസം പരിപാടിയും അരങ്ങേറും.

വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് പ്രതിഭ തെളിയിക്കാനും മികച്ച അവസരങ്ങള്‍ നേടാനും പ്ലാറ്റ്ഫോം ഒരുക്കിയതാണ് കേരള ക്രിക്കറ്റ് ലീഗിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. കേരളത്തില്‍ സമ്പൂര്‍ണ ക്രിക്കറ്റ് ഇക്കോസിസ്റ്റം രൂപീകരിക്കുകയാണ് കെസിഎല്ലിലൂടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഇന്റര്‍സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളും കെസിഎ ആവിഷ്‌കരിക്കുന്നുണ്ട്.

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഈ മാസം 20ന് മൂന്നാം സീസണിന് തുടക്കമാകും. 17 ദിവസം നീളുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ അഞ്ചിനാണ്. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയ്ലേഴ്സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് എന്നിവരാണ് മൂന്നാം സീസണില്‍ മാറ്റുരയ്‌ക്കുന്ന ആറ് ടീമുകള്‍. 20ന് ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സും തൃശൂര്‍ ടൈറ്റന്‍സും ഏറ്റുമുട്ടും. അന്ന് രാത്രി 7.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ഏരീസ് കൊല്ലം സെയ്ലേഴ്സിനെ നേരിടും.

Tags: sanju samsonKCLseason 3 launch
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies