അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 07:35 pm IST
Facebook
Twitter
WhatsAppTelegram

ഹൗറ: മുന്‍ ടിഎംസി എംഎല്‍എയും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ബിര്‍ഭൂമിലെ പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അശിഷ് ബാനര്‍ജിയുടെ കുടുംബത്തെ ടിഎംസിയിലെ ചില അഴിമതിക്കാരായ നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അശിഷ് ബാനര്‍ജിയുടെ കുടുംബവുമായി താന്‍ സംസാരിച്ചതായി അധികാരി പറഞ്ഞു. അന്വേഷണവുമായി കുടുംബം സഹകരിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശിഷ് ബാനര്‍ജി മാന്യനായ രാഷ്‌ട്രീയ നേതാവായിരുന്നെന്നും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമായും പൊലീസുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നുവെന്നും അധികാരി പറഞ്ഞു.

അശിഷ് ബാനര്‍ജിയുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം തന്നെ കാണാന്‍ വരുമെന്ന് അദ്ദേഹം സന്ദേശമയച്ചിരുന്നതായും അധികാരി പറഞ്ഞു. മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച ടിഎംസി കമ്മിറ്റിയില്‍നിന്ന് അശിഷ് ബാനര്‍ജി ഉടന്‍ രാജിവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തില്‍ പൊലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അധികാരി, അശിഷ് ബാനര്‍ജിയുടെ കുടുംബത്തെ നേരിട്ട് സന്ദര്‍ശിക്കുമെന്നും അറിയിച്ചു. സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അനാദരവ് കാട്ടിയെന്ന ആരോപണവും സുവേന്ദു അധികാരി ഉന്നയിച്ചു. വന്ദേമാതരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പുപറയണമെന്ന് ബങ്കിംചന്ദ്ര ചട്ടോപാധ്യായയുടെ കുടുംബം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

കത്ത് ലഭിച്ചിട്ടും സോണിയ ഗാന്ധിയോ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അധികാരി ആരോപിച്ചു. ദേശീയത, ദേശസ്‌നേഹം, ഇന്ത്യയുടെ ദേശീയ സ്വത്വം എന്നിവയുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണ് വന്ദേമാതരമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ണാടകയിലെ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാക്കള്‍ സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്ന സമയത്ത് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.

Tags: Corrupt individualsTMC might try to intimidate familyBengal CM AdhikariAsish Banerjee's death
Share
Tweet
SendShare

More News from this section

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

ചിന്തകളും പരിശ്രമങ്ങളും തലമുറകളെ പ്രചോദിപ്പിച്ച വ്യക്തി; അടല്‍ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാര്‍ഷികം; ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി

‘ജനങ്ങൾ ഒരിക്കലും മാപ്പ് നൽകില്ല’; വന്ദേമാതരം പാതിവഴിയിൽ നിർത്താൻ ആവശ്യപ്പെട്ട സോണിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

നിശബ്ദനായിരിക്കുന്നു, പക്ഷേ നിശബ്ദനല്ല’; രണ്ട് മാസത്തെ മൗനത്തെക്കുറിച്ചുള്ള വിമർശനത്തിന് മറുപടിയുമായി സിദ്ധരാമയ്യ, ‘ഇപ്പോൾ ഞാൻ വെറും എംഎൽഎ’ എന്നും പ്രതികരണം

Latest News

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

ഫുട്‌ബോളിന് പിന്നാലെ ക്രിക്കറ്റിലും സ്‌പെയിന്റെ കുതിപ്പ്; ഓസ്ട്രേലിയയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഓസ്ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം; കങ്കാരുക്കളെ ഒന്‍പത് വിക്കറ്റിന് വീഴ്‌ത്തി ബംഗ്ലാദേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies