ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ക്രിസ്റ്റ്യാനോ റൊണാള്‍-ഡോജോര്‍ജിന റോഡ്രിഗസ് വിവാഹം; ആരാധകര്‍ കാത്തിരുന്ന ചിത്രങ്ങള്‍ എത്തി; സ്വകാര്യ ചടങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 02:40 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബണ്‍: ആരാധകര്‍ ഏറെ കാത്തിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോജോര്‍ജിന റോഡ്രിഗസ് വിവാഹത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്. പ്രമുഖ ഫാഷന്‍ മാഗസിനായ ‘വോഗ്’ പുറത്തുവിട്ട ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആഡംബരപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് പകരം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത തീര്‍ത്തും സ്വകാര്യമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.

പോര്‍ച്ചുഗലിലെ കാസ്‌കെയ്‌സിലുള്ള റൊണാള്‍ഡോയുടെ വീട്ടിലെ സ്വീകരണമുറിയായിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇരുവരും പരസ്പരം വിവാഹമോതിരങ്ങള്‍ അണിയിച്ച് ഒന്നായി. 2025 ഓഗസ്റ്റില്‍ വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ വന്‍ താരനിര പങ്കെടുക്കുന്ന ആഘോഷച്ചടങ്ങിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം ഒഴിവാക്കി ലളിതമായ ചടങ്ങായിരുന്നു താരദമ്പതികള്‍ തിരഞ്ഞെടുത്തത്.

 

View this post on Instagram

 

A post shared by Vogue (@voguemagazine)

തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ ഓഗസ്റ്റ് 11 എന്ന തീയതിയിലാണ് മക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹച്ചടങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട സാന്നിധ്യം തങ്ങളുടെ അഞ്ച് മക്കളായിരുന്നുവെന്ന് ജോര്‍ജിന ‘വോഗ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 2016ല്‍ ഒരു ഗുച്ചി സ്റ്റോറില്‍ സെയില്‍സ് അസിസ്റ്റന്റായിരുന്ന ജോര്‍ജിനയെ റൊണാള്‍ഡോ ആദ്യമായി കണ്ടുമുട്ടുകയായിരുന്നു. 2017ലെ ഫിഫ അവാര്‍ഡ് ദാനച്ചടങ്ങില്‍ ഇരുവരും ഒരുമിച്ച് എത്തിയതോടെയാണ് ബന്ധം പരസ്യമായത്.

 

View this post on Instagram

 

A post shared by Vogue (@voguemagazine)

ക്രിസ്റ്റ്യാനോ ജൂനിയര്‍, ഇരട്ടക്കുട്ടികളായ ഇവ മരിയയും മാറ്റിയോയും, ഇരുവര്‍ക്കും ജനിച്ച അലാനയും ബെല്ലയും ഉള്‍പ്പെടുന്നതാണ് റൊണാള്‍ഡോയുടെയും ജോര്‍ജിനയുടെയും കുടുംബം. വിവാഹത്തിന് പിന്നാലെ റൊണാള്‍ഡോ മോതിരമണിഞ്ഞ കൈകള്‍ കോര്‍ത്തുപിടിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന വിവാഹച്ചടങ്ങിന്റെ ദൃശ്യങ്ങളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Tags: christiano ronaldoGeorgina RodriguezPrivate Weddingphotos out
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies