ജഡേജയ്ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 06:28 pm IST
Facebook
Twitter
WhatsAppTelegram

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ടെസ്റ്റ് ക്രിക്കറ്റില്‍ 4000 റണ്‍സും 350 വിക്കറ്റും സ്വന്തമാക്കിയ അപൂര്‍വ താരങ്ങളുടെ പട്ടികയില്‍ ജഡേജ ഇടംപിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജഡേജ. മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവാണ് പട്ടികയിലെ മറ്റൊരു ഇന്ത്യന്‍ താരം. 350 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്‌ക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.

അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, കപില്‍ ദേവ്, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. 89 ടെസ്റ്റുകളില്‍ നിന്ന് 4095 റണ്‍സും 348 വിക്കറ്റുകളുമായാണ് ജഡേജ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിറങ്ങിയത്. രണ്ട് വിക്കറ്റ് കൂടി നേടിയതോടെ 350 എന്ന നാഴികക്കല്ല് പിന്നിടുകയായിരുന്നു. കേശര നുവാന്തയെ പുറത്താക്കിയതോടെയാണ് ജഡേജയുടെ 350-ാം ടെസ്റ്റ് വിക്കറ്റ് പിറന്നത്. ഓഫ് സൈഡിലൂടെ പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ എഡ്ജ് ഉയര്‍ന്നപ്പോള്‍ ശുഭ്മന്‍ ഗില്‍ ക്യാച്ചെടുത്തു.

ടെസ്റ്റ് കരിയറില്‍ 5248 റണ്‍സും 434 വിക്കറ്റും നേടിയ കപില്‍ ദേവിനൊപ്പം 4000 റണ്‍സും 350 വിക്കറ്റും പിന്നിട്ട താരങ്ങളുടെ പ്രത്യേക ക്ലബ്ബിലാണ് ജഡേജ ഇപ്പോള്‍. ഇയാന്‍ ബോത്തം (5200 റണ്‍സ്, 383 വിക്കറ്റ്), ഡാനിയല്‍ വെറ്റോറി (4531 റണ്‍സ്, 362 വിക്കറ്റ്) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍. 350 വിക്കറ്റുകളോടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇടംകൈ സ്പിന്നര്‍മാരില്‍ ജഡേജ മൂന്നാം സ്ഥാനത്തുമെത്തി. ശ്രീലങ്കയുടെ രംഗണ ഹെറാത്ത് 433 വിക്കറ്റുമായി ഒന്നാമതും ന്യൂസിലന്‍ഡിന്റെ ഡാനിയല്‍ വെറ്റോറി 362 വിക്കറ്റുമായി രണ്ടാമതുമാണ്.

മത്സരത്തില്‍ നേരത്തെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയെ 21 റണ്‍സിന് പുറത്താക്കിയതും ജഡേജയായിരുന്നു. അവസാന വിക്കറ്റും നഷ്ടമായതോടെ ലങ്കന്‍ കളി 284 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ 178 റണ്‍സിന്റെ നിര്‍ണായക ലീഡും സ്വന്തമാക്കി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 460 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തപ്പോള്‍ ദേവ്ദത്ത് പടിക്കലിന്റെ 167 റണ്‍സായിരുന്നു പ്രധാന സംഭാവന. എന്നാല്‍ ബാറ്റിങ്ങില്‍ ജഡേജയ്‌ക്ക് തിളങ്ങാനായില്ല. 25 പന്തില്‍ 13 റണ്‍സെടുത്ത താരം കേശര നുവാന്തയുടെ പന്തില്‍ പുറത്തായി.

Tags: ravindra jadeja
Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

Latest News

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies