വന്ദേമാതരത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിൽ കടുത്ത അതൃപ്തി; വിഴിഞ്ഞം ഉദ്ഘാടനത്തിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വന്ദേമാതരത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിൽ കടുത്ത അതൃപ്തി; വിഴിഞ്ഞം ഉദ്ഘാടനത്തിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 10:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിലെ പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളോടും ദേശീയ ഗീതത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിലും അതൃപ്തി രേഖപ്പെടുത്തിയാണ് പിൻമാറ്റം. കൂടാതെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽഎ,  വി മുരളീധരൻ എം.എൽഎ, മേയർ അഡ്വ. വി.വി രാജേഷ് എന്നിവരും പരിപാടിയിൽ നിന്നും വിട്ടുനിന്നു.

ഓഗസ്റ്റ് 18ന് നടന്ന ചടങ്ങിൽ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനാണ് ചടങ്ങിൽ ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുക. നേരത്തെ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിലെ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

പാർലമെന്റ് പാസാക്കുന്ന നിയമങ്ങളോടും കേന്ദ്രസർക്കാർ പുറപ്പെടുവിക്കുന്ന നിർദേശങ്ങളോടുമുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടുമാണ് കേന്ദ്രമന്ത്രിയുടെ കടുത്ത തീരുമാനത്തിന് പിന്നിൽ. സ്വാതന്ത്ര്യദിനാഘോഷത്തിൽ കേരള സർക്കാർ ഔദ്യോഗിക പരിപാടികളിൽ ‘വന്ദേമാതരം’ ആലപിക്കാതിരുന്നത് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിന ചടങ്ങിലും ജില്ലാതല സർക്കാർ പരിപാടികളിലും വന്ദേമാതരം ഉൾപ്പെടുത്തിയിരുന്നില്ല. ദേശീയഗാനം മാത്രമാണ് പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നത്.

കേന്ദ്രത്തിന്റെ നിർദേശപ്രകാരം സ്വാതന്ത്ര്യദിന പരിപാടികളിൽ വന്ദേമാതരം ആലപിക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സർക്കാർ അത് പാലിച്ചില്ല.   ഇതോടെ കേന്ദ്ര-സംസ്ഥാന ബന്ധത്തിൽ പുതിയ തർക്കത്തിന് വഴിയൊരുങ്ങുകയായിരുന്നു.

ദേശീയഗീതത്തോട് സർക്കാർ അവഗണനയിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.  വന്ദേമാതരം വിവാദത്തിൽ കോൺഗ്രസിനുള്ളിലും വ്യത്യസ്ത നിലപാടുകൾ ഉയർന്നിരുന്നു.

 

 

Tags: independence dayVizhinjam international seaportVandemathram
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies