തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

തോല്‍വിക്ക് പിന്നാലെ ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ ഓസീസ്; രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം; വെതറാള്‍ഡിന് പകരം റെന്‍ഷോ കളിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 01:48 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിലെ അപ്രതീക്ഷിത തോല്‍വിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമില്‍ വലിയ അഴിച്ചുപണി പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ വരുത്തിയത് ഒരേയൊരു മാറ്റം മാത്രം. ഓപ്പണര്‍ ജാക്ക് വെതറാള്‍ഡിനെ ഒഴിവാക്കി ഇടംകൈയന്‍ ബാറ്റര്‍ മാത്യു റെന്‍ഷോയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഒന്നാം ടെസ്റ്റില്‍ 198 റണ്‍സിന് ഓള്‍ഔട്ടായ ഓസ്‌ട്രേലിയക്കായി വെതറാള്‍ഡ് രണ്ട് ഇന്നിങ്‌സുകളിലുമായി 23, 0 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന മുന്‍ താരങ്ങളുടെയും ക്രിക്കറ്റ് ഇതിഹാസങ്ങളുടെയും ആവശ്യം ശക്തമായിരുന്നെങ്കിലും, ടീമില്‍ നിന്ന് പുറത്തായത് വെതറാള്‍ഡ് മാത്രമാണ്.

2023ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ ടെസ്റ്റിന് ശേഷം മൂന്ന് വര്‍ഷമായി റെന്‍ഷോ ഓസ്‌ട്രേലിയന്‍ ടീമിന് പുറത്തായിരുന്നു. ഡേവിഡ് വാര്‍ണറിന് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. അപ്രതീക്ഷിതമായാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിലേക്ക് റെന്‍ഷോയ്‌ക്ക് വിളിയെത്തിയത്.

അതേസമയം, ഒന്നാം ടെസ്റ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന മാര്‍നസ് ലബുഷെയ്നെ ടീമില്‍ നിലനിര്‍ത്തി. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സ് നേടിയെങ്കിലും താരത്തില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നതായി പരിശീലകന്‍ ആന്‍ഡ്രു മക്ഡൊണാള്‍ഡ് വ്യക്തമാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ് ഇംഗ്ലിസും പേസര്‍ സ്‌കോട്ട് ബോളണ്ടും റിസര്‍വ് ഓപ്ഷനുകളായി ടീമിലുണ്ട്.

ആഗസ്റ്റ് 22നാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ സമനില നേടിയാല്‍ തന്നെ ബംഗ്ലാദേശിന് ഓസ്‌ട്രേലിയന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനാകും. അതിനാല്‍ പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്.

Tags: Australia drop WeatheraldMatt Renshaw inMackay Test
Share
Tweet
SendShare

More News from this section

ഗാളില്‍ ഇന്ത്യക്ക് 372 റണ്‍സ് വിജയലക്ഷ്യം; രണ്ടാം ഇന്നിങ്സില്‍ 193ന് പുറത്ത്, ഋഷഭ് പന്തിന് അര്‍ധസെഞ്ചുറി

ഡല്‍ഹി പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയര്‍ക്ക് പരിക്ക്; ഐസിയുവില്‍

കെസിഎൽ സീസൺ-3: രാജകീയമായി ടീം ലോഞ്ച്

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

Latest News

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

തിരുവമ്പാടി പുന്നക്കൽ മോഷണം: ഒരാൾ പിടിയിൽ; നാല് പ്രതികൾക്കായി അന്വേഷണം ശക്തം

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടി; ഇംഗ്ലണ്ടിനോട് 2-4ന് തോല്‍വി, അടുത്ത മത്സരത്തില്‍ പാകിസ്താന്‍; ജയം അനിവാര്യം

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies