ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2026, 08:17 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നിഖിൽ തോട്ടതാണ് കളിയിലെ താരം.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ തോട്ടത്ത് ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി ബിജു നാരായണൻ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹൻ കുന്നുമ്മൽ 30-ഉം അരവിന്ദ് 26-ഉം റൺസെടുത്തു. തുടർന്നെത്തിയ അഖിൽ സ്കറിയയും (9), അശ്വിൻ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. സൽമാൻ നിസാർ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 13 റൺസെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്സാണ് കാലിക്കറ്റിന്റെ സ്കോർ 137-ൽ എത്തിച്ചത്. 15 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് കൃഷ്ണദേവൻ 27 റൺസെടുത്തത്. അബ്ദുൾ ബാസിത് 18 റൺസെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. കെ. ആർ. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിൻ സത്താറാണ് പുറത്താക്കിയത്. എന്നാൽ മധ്യനിരയിൽ ഒത്തുചേർന്ന ഷോൺ റോജറുടെയും നിഖിൽ തോട്ടത്തിലിന്റെയും ഇന്നിങ്സുകൾ തൃശൂരിന് കരുത്തായി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. ഷോൺ റോജർ 30 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖിൽ മികച്ചൊരു ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ 59 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ എം. എസ്. അഖിൽ 27 റൺസുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറിൽ തൃശൂ‍ർ ലക്ഷ്യത്തിലെത്തി.

Tags: KCL
Share
Tweet
SendShare

More News from this section

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

കേരളത്തെ ഇളക്കിമറിക്കാൻ യൂണിവേഴ്സൽ ബോസ് ; 29-ന് കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ പോരാട്ടം കാണാൻ ഗെയിൽ ഗ്രീൻഫീൽഡിൽ എത്തും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

Latest News

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies