കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 07:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകാൻ കെസിഎൽ ഫാൻ വില്ലേജ് ഒരുങ്ങുന്നു.ആഗസ്റ്റ് 20 മുതൽ കാര്യവട്ടം ദി സ്പോർട്സ് ഹബ്ബ് ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ 5-ാം ​ഗേറ്റിന് സമീപമാണ് ഫാൻ വില്ലേജ് പ്രവർത്തിക്കുക. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. ഓണക്കാലത്ത് കളി കാണാനെത്തുന്നവർക്ക് മത്സരത്തിന്റെ ആവേശത്തോടൊപ്പം കുടുംബസമേതം ആസ്വദിക്കാൻ കഴിയുന്ന വലിയൊരു ആഘോഷവിരുന്നാണ് ഇതിലൂടെ കെസിഎ സമ്മാനിക്കുന്നത്.

ഉത്സവപ്പറമ്പുകളെ അനുസ്മരിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം ആധുനിക വിനോദോപാധികളും ചേരുന്നതാണ് ഫാൻ വില്ലേജ്. കൂട്ടുകാർക്കൊപ്പം സ്ലോ-മോഷൻ സിനിമാറ്റിക് വിഡിയോകൾ പകർത്താൻ കഴിയുന്ന 360 ഡിഗ്രി ഫോട്ടോബൂത്തും, ഡിജിറ്റൽ കാരിക്കേച്ചർ കൗണ്ടറുകളും കാണികൾക്ക് പുതിയ കാലത്തിന്റെ ആഘോഷാനുഭവമേകും. ഗൃഹാതുരത്വം ഉണർത്തുന്ന ആംഗ്രി ബേർഡ് ഗെയിം, പബ് ജി, ഫീഡ് ദി ക്ലൗൺ, സിഗ് സാഗ് സൂപ്പ് തുടങ്ങിയ കാർണിവൽ ഗെയിമുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാം. ഇതിനുപുറമെ, ക്രിക്കറ്റ് താരങ്ങളെപ്പോലെ മെയ്‌വഴക്കവും വേഗതയും പരീക്ഷിക്കുന്ന ‘ബാറ്റൺ ക്യാച്ചർ’, ഭീമൻ ‘കണക്റ്റ്-4’ എന്നീ ഗെയിമുകളും സന്ദർശകർക്ക് ആസ്വദിക്കാനാകും. ഔദ്യോഗിക ടീം മെർച്ചൻഡൈസ് സ്റ്റാളുകളും വൈവിധ്യമാർന്ന വിഭവങ്ങളുമായി വിപുലമായ ഭക്ഷണശാലകളും വർണ്ണാഭമായ വൈദ്യുതദീപാലങ്കാരങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഓണക്കാലത്ത് അരങ്ങേറുന്ന കെസിഎൽ മൂന്നാം സീസൺ കുടുംബങ്ങൾക്കും കുട്ടികൾക്കും ഒന്നാകെ ആസ്വദിക്കാനുള്ള വലിയൊരു കായിക ഉത്സവമാണെന്ന് കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തിലേക്ക് എത്തുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ സമ്മാനിക്കാനാണ് ഫാൻ വില്ലേജിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

കളികാണാൻ എത്തുന്ന കായിക പ്രേമികൾക്ക് പൂർണ്ണ തോതിലുള്ള കാർണിവൽ അന്തരീക്ഷം ആസ്വദിക്കാനുള്ള ഏറ്റവും മികച്ച വേദിയായിരിക്കും ഫാൻ വില്ലേജെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ അഭിപ്രായപ്പെട്ടു. ക്രിക്കറ്റിന്റെ ആവേശവും ഓണത്തിന്റെ ആഘോഷവും ഒരുപോലെ സമന്വയിപ്പിച്ച് കൂടുതൽ ആളുകളെ ഗ്യാലറികളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓരോ ദിവസവും വേറിട്ട വിനോദ പരിപാടികളാണ് ഫാൻ വില്ലേജിൽ ഒരുക്കിയിരിക്കുന്നതെന്നും, മികച്ച നിലവാരത്തിലുള്ള ഈ അനുഭവങ്ങൾ ഓണക്കാലത്തെ ക്രിക്കറ്റ് കാർണിവലിന് കൂടുതൽ മിഴിവേകുമെന്നും കെസിഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മിനു ചിദംബരം പറഞ്ഞു.

Tags: sportsSUBKCL
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies