വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്ക്കും സാധ്യത
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 09:21 am IST
Facebook
Twitter
WhatsAppTelegram

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീണ്ടും അദിയാല ജയിലിലേക്ക് മടങ്ങി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇസ്‌ലാമാബാദിലെ ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ നടത്തിയ വിശദമായ വൈദ്യപരിശോധനയ്‌ക്ക് ശേഷമാണ് അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചെത്തിച്ചത്.

73കാരനായ ഇമ്രാൻ ഖാനെ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു. അദ്ദേഹത്തെ കസ്റ്റഡിയിൽ തന്നെ തുടരുന്നത് സുരക്ഷിതമാണെന്നാണ് മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെ അദ്ദേഹത്തെ ജയിലിലെ സെല്ലിലേക്ക് മാറ്റിയത്.

വ്യാഴാഴ്ച അർധരാത്രിയോടെയാണ് ഇമ്രാൻ ഖാനെ അദിയാല ജയിലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പരിശോധന കണക്കിലെടുത്ത് ആശുപത്രിയിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇമ്രാൻ ഖാന്റെ വ്യക്തിഗത ഡോക്ടർ ഉൾപ്പെടുന്ന മെഡിക്കൽ പാനലിന് പരിശോധന നടത്താൻ അനുമതി നൽകിയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി നിർദേശത്തിനെതിരെ പാകിസ്താൻ സർക്കാർ നൽകിയ റിവ്യൂ ഹർജി രജിസ്ട്രാർ ഓഫീസ് ചില തടസ്സങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയച്ചു. ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷം സർക്കാർ വീണ്ടും ഹർജി സമർപ്പിക്കുമെന്നാണ് വിവരം.

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ അഭിഭാഷകരും കുടുംബവും ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതരുടെ നിലപാട്.

കഴിഞ്ഞ ജനുവരി അവസാനത്തോടെ ഇമ്രാൻ ഖാന്റെ വലതുകണ്ണിൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ (Retinal Vein Occlusion) സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പലതവണ അദ്ദേഹത്തിന് ചികിത്സ തേടേണ്ടിവന്നു.

ആവശ്യമായ സാഹചര്യമുണ്ടായാൽ ഇമ്രാൻ ഖാനെ വിദേശത്തേക്ക് ചികിത്സയ്‌ക്കായി അയക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഫെഡറൽ മന്ത്രി താരിഖ് ഫസൽ ചൗധരിയും സൂചന നൽകിയിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, തനിക്കെതിരായ കേസുകൾ രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് തുടർച്ചയായി ആരോപിക്കുന്നത്. തോഷഖാന അഴിമതി കേസ് ഉൾപ്പെടെയുള്ള വിവിധ കേസുകളിലാണ് അദ്ദേഹം തടവിൽ കഴിയുന്നത്.

അതേസമയം, ഇമ്രാൻ ഖാന്റെ മോചനത്തിനായി പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (PTI) പ്രതിഷേധം ശക്തമാക്കുകയാണ്. സെപ്റ്റംബർ 27ന് രാജ്യവ്യാപകമായി മാർച്ച് നടത്താനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Tags: Imran Khan Health UpdateImran Khan Adiala JailPakistan Supreme CourtImran Khan Medical Examination
Share
Tweet
SendShare

More News from this section

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

Latest News

കൊച്ചി മെട്രോ ‘കേരളം മെട്രോ’ ആക്കാനുള്ള നീക്കത്തിന് സതീശന്റെ ചെക്ക് ; കൊച്ചി മെട്രോയുടെ പേരുമാറ്റം പരിഗണനയിലില്ല, അവർ മാത്രം തീരുമാനിച്ചാൽ മതിയാകില്ല, കെഎംആർഎല്ലിനെതിരെ മുഖ്യമന്ത്രി

തൃശൂരിൽ വൻകവർച്ച; മകളുടെ വിവാഹത്തിനായി കരുതിവെച്ച 50 പവൻ സ്വർണം കവർന്നു, രണ്ട് അപരിചിതരെ കണ്ടതായി നാട്ടുകാർ

കൂടത്തായി കേസ് പശ്ചാത്തലമായ ‘അണലി’ വെബ് സീരീസിന് തിരിച്ചടി; റിലീസ് തടഞ്ഞ് കോടതി, ജോളിയുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പ്രധാന സ്ത്രീ കഥാപാത്രം ജോളിയാണെന്ന് തിരിച്ചറിയുന്ന ഉള്ളടക്കത്തിനും നിരോധനം

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies