ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിന് പുതിയ പ്രസിഡന്റ്; ബിഎൻപി നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ 23-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു, ജമാഅത്തെ ഇസ്ലാമി പിന്തുണച്ച ഒലി അഹമ്മദിന് 88 വോട്ട് മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 08:34 am IST
Facebook
Twitter
WhatsAppTelegram

ധാക്ക: ബംഗ്ലാദേശിന്റെ 23-ാമത് പ്രസിഡന്റായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച ജതിയ സങ്‌സദിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 78കാരനായ ആലംഗീർ 255 വോട്ട് നേടിയപ്പോൾ എതിരാളിയായ വിരമിച്ച കേണൽ ഒലി അഹമ്മദിന് 88 വോട്ടാണ് ലഭിച്ചത്.

11 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായാണ് ഒലി അഹമ്മദ് മത്സരിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള ഈ സഖ്യത്തിന് നാഷണൽ സിറ്റിസൺ പാർട്ടിയുടെയും പിന്തുണയുണ്ടായിരുന്നു. ആലംഗീറിന്റെ വിജയം പ്രഖ്യാപിച്ചത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും തിരഞ്ഞെടുപ്പ് ഓഫീസറുമായ എ.എം.എം. നാസിർ ഉദ്ദീനാണ്.

349 എംപിമാർക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ടായിരുന്നെങ്കിലും 343 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉപയോഗിച്ച 343 ബാലറ്റുകളും സാധുവായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ആറു എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ബംഗ്ലാദേശിന്റെ രാഷ്‌ട്രീയ ചരിത്രത്തിൽ നിർണായകമായ തിരഞ്ഞെടുപ്പാണിത്. 35 വർഷത്തിന് ശേഷമാണ് ഒന്നിലധികം സ്ഥാനാർഥികൾ മത്സരിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻകാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം സ്ഥാനാർഥികളെ നിർത്താതിരുന്നതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പലപ്പോഴും ഒരേയൊരു സ്ഥാനാർഥി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ബിഎൻപി കഴിഞ്ഞ ആഴ്ചയാണ് മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീറിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. സ്ഥാനാർഥിത്വം അംഗീകരിച്ചതിന് പിന്നാലെ അദ്ദേഹം ബിഎൻപി സെക്രട്ടറി ജനറൽ സ്ഥാനവും നാഷണൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗത്വവും രാജിവെച്ചു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ആലംഗീറിനെ പൂക്കൾ നൽകി അഭിനന്ദിച്ചു.

ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മുൻ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ കഴിഞ്ഞ മാസം രാജിവച്ചതോടെയാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിവാര്യമായത്. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാരിന്റെ കാലത്ത് പ്രസിഡന്റായിരുന്ന ഷഹാബുദ്ദീൻ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പാണ് സ്ഥാനമൊഴിഞ്ഞത്. തുടർന്ന് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ് ഇടക്കാല പ്രസിഡന്റിന്റെ ചുമതല വഹിച്ചു.

2024ലെ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ഫെബ്രുവരി തിരഞ്ഞെടുപ്പിൽ ബിഎൻപി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് രാജ്യത്തെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റമുണ്ടായത്. ബിഎൻപിക്ക് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ട്.

ബംഗ്ലാദേശിൽ പ്രസിഡന്റ് പദവി പ്രധാനമായും ഭരണഘടനാപരമായ സ്ഥാനമാണെങ്കിലും, രാഷ്‌ട്രീയ പ്രതിസന്ധികളിൽ പ്രസിഡന്റിന് നിർണായകമായ ഭരണഘടനാ ചുമതലകളുണ്ട്. സായുധസേനയുടെ പരമാധികാരിയും പ്രസിഡന്റാണ്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മിർസ ഫഖ്‌റുൽ ഇസ്ലാം ആലംഗീർ വെള്ളിയാഴ്ച വൈകിട്ട് ബംഗഭബനിൽ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

Tags: FEATURED2Mirza Fakhrul Islam AlamgirBangladesh President Election 2026Bangladesh BNPTarique Rahman Government
Share
Tweet
SendShare

More News from this section

വൈദ്യപരിശോധന പൂർത്തിയാക്കി ഇമ്രാൻ ഖാനെ വീണ്ടും ജയിലിലേക്ക് മാറ്റി; കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമെന്ന് ഡോക്ടർമാർ, വിദേശ ചികിത്സയ്‌ക്കും സാധ്യത

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ ചരക്ക് കപ്പല്‍ സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി; 10 ജീവനക്കാരില്‍ 6 പേർ ഇന്ത്യക്കാര്‍

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

മലയാളി യുവാക്കളെയടക്കം വലയിലാക്കിയ ISI ഏജൻറ്; സുരക്ഷാ ഏജൻസികൾ ഭീകരശൃംഖല പൊളിച്ചത് കൃത്യമായ ഓപ്പറേഷനിലൂടെ; 14 സംസ്ഥാനങ്ങളിൽ പിടിയിലായത് 253 പേർ; ആരാണ് ഷെഹ്സാദ് ഭട്ടി?

ആഹാ ബെസ്റ്റ്!!! ജിന്നയുടെ ഗുരുതര രോഗവിവരം രഹസ്യമാക്കി വച്ചതിനുള്ള നന്ദി; മുംബൈയിലെ രണ്ട് ഡോക്ടർമാർക്ക് മരണാനന്തരം പാകിസ്താന്റെ പരമോന്നത സിവിലിയൻ ബഹുമതി

Latest News

മാതാവിനെ കൊലപ്പെടുത്തിയ കേസ്; മകനും പെൺസുഹൃത്തും അറസ്റ്റിൽ, വഴക്കിനിടെ ഇടപെട്ട 75കാരിയെ നെഞ്ചിൽ ചവിട്ടിയും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയെന്ന് പൊലീസ്

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ശ്രീചിത്ര പുവർ ഹോമിൽ നിന്ന് പുറത്ത് പോയ രണ്ട് പെൺകുട്ടികൾ , തിരിച്ചെത്തിയില്ല; വഞ്ചിയൂർ പൊലീസ് കേസെടുത്തു, അന്വേഷണം ഊർജിതം

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies