പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 11:08 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേരള പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇന്നലെ വൈകീട്ടാണ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി ഗവർണർ വിശദീകരണം തേടിയത്.

ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയുടെ പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ഗവർണറുടെ നടപടിയെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും അന്വേഷണം എവിടെവരെയെത്തിയെന്നും ഗവർണർ പിഎസ്‌സി സെക്രട്ടറിയോട് ചോദിച്ചറിഞ്ഞു.

അന്വേഷണവുമായി പിഎസ്‌സി പൂർണമായി സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി ഗവർണറെ അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആരോപണങ്ങളോ ഉയർന്നാൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് സംവിധാനം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണ് നിലവിലെ പതിവ് രീതി.

പിഎസ്‌സി പോലുള്ള ഭരണഘടനാ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഗവർണർ നേരിട്ട് രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടുന്നത് അസാധാരണമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ തനിക്ക് അധികാരമുണ്ടെന്ന നിലപാടിൽ ഗവർണർ ഉറച്ചുനിൽക്കുകയാണ്.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ശക്തമായി ഉയരുന്നതിനിടെയാണ് ഗവർണറുടെ നേരിട്ടുള്ള ഇടപെടൽ.

സർക്കാരിന്റെ അറിവില്ലാതെ ഗവർണർ നേരത്തെ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി സെക്രട്ടറിയെയും ഗവർണർ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയത്.

പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ആരോപണങ്ങളിൽ ഗവർണർ നേരിട്ട് വിവരങ്ങൾ തേടുന്നത് വിഷയത്തിന് കൂടുതൽ രാഷ്‌ട്രീയ-ഭരണപരമായ പ്രാധാന്യം നൽകിയിരിക്കുകയാണ്. അന്വേഷണത്തിന്റെ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.

Tags: Kerala PSCPSC Exam IrregularitiesGovernor ArlekarPSC Secretary Saju George
Share
Tweet
SendShare

More News from this section

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

Latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies