ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് 'ഇന്നൊവേഷൻ ടു ഇംപാക്ട്'
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 10:00 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആഗോളതലത്തിൽ നിർമ്മിതബുദ്ധി (എ.ഐ.) സൃഷ്ടിക്കുന്ന മാറ്റങ്ങളും വ്യാവസായിക സാധ്യതകളും ചർച്ച ചെയ്തുകൊണ്ട് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’ നേതൃത്വ സംവാദം ടെക്നോപാർക്കിലെ പാർക്ക് സെന്ററിൽ നടന്നു. ഫ്ളൈടെക്സ്റ്റിന്റെ (Flytxt) വാർഷിക സംഗമമായ ‘ആഹ്വാൻ 26’-ന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സാങ്കേതിക, വാണിജ്യ, അക്കാദമിക് രംഗങ്ങളിലെ പ്രമുഖരും ദുബായ്, ജപ്പാൻ, ജർമ്മനി, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫ്ളൈടെക്സ്റ്റിന്റെ ബിസിനസ് പങ്കാളികളും നേതൃനിരയും പങ്കെടുത്തു.

സൈമൺ-കുച്ചർ ഇന്ത്യ മാനേജിങ് പാർട്ണർ അമിത് കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയിൽ ഒ.എൻ.ഡി.സി. മുൻ സി.ഇ.ഒ. കോശി ടി., അശോക സർവകലാശാല ഡീനും ഐ.ഐ.ടി. ഡൽഹി പ്രൊഫസറുമായ പ്രൊഫ. ശന്തനു ചൗധരി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സി.ഇ.ഒ. അഭിക് ചാറ്റർജി, പ്രൊഫൈൽ-ആസ്-എ-സർവീസ് സി.ഇ.ഒ. ഡോ. ടിമോ മാർക്സ്, ഫ്ളൈടെക്സ്റ്റ് വൈസ് പ്രസിഡന്റ് നിലാദ്രി സെൻ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

സ്ഥാപനങ്ങളിലും സമൂഹത്തിലും കൃത്രിമബുദ്ധി ചെലുത്തുന്ന സ്വാധീനം, ഏജൻ്റിക് എഐയുടെ (Agentic AI) പരിണാമം, അവയുടെ വിലനിർണ്ണയ സംവിധാനങ്ങൾ, ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. എ.ഐ. സ്വാധീനം ചെലുത്തുമോ ഇല്ലയോ എന്നതല്ല, AI-യുടെ സ്വാധീനം എങ്ങനെ വിപുലീകരിക്കാം എന്നതാണ് ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നു സ്വാഗത പ്രസംഗത്തിൽ ഫ്ലൈടെക്സ്റ്റ് സി.ഇ.ഒ. ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.

നിർമ്മിതബുദ്ധിയുടെ സാങ്കേതികവിദ്യയ്‌ക്ക് ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നാം അതിന്റെ പ്രാരംഭഘട്ടത്തിൽ മാത്രമാണെന്നും പ്രൊഫ. ശന്തനു ചൗധരി പറഞ്ഞു. വ്യവസായ മേഖലയുടെ വലിയൊരു വിഭാഗത്തിൽ എ.ഐ. അധിഷ്ഠിതമായ നൂതനാശയങ്ങൾ വളർന്നുവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കോശി ടി. ചൂണ്ടിക്കാട്ടി. ഫുട്ബോളിൽ പരമാവധി ഡാറ്റാ പാറ്റേണുകൾ നിരീക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് സി.ഇ.ഒ. അഭിക് ചാറ്റർജി പറഞ്ഞു. കൃത്യമായ മാനദണ്ഡങ്ങൾ (KPIs) മുൻകൂട്ടി നിശ്ചയിക്കുകയും അവ എത്രത്തോളം കൈവരിക്കാൻ കഴിഞ്ഞു എന്ന് വിലയിരുത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒരു എ.ഐ. ഏജന്റിന്റെ വിജയം അളക്കാൻ സാധിക്കൂ എന്ന് നിലാദ്രി സെൻ വ്യക്തമാക്കി. കൺസ്യൂമേഴ്സിന് അവരുടെ പ്രൊഫൈൽ ഡാറ്റ എങ്ങനെ എന്റർപ്രൈസസ് ഉപയോഗിക്കണം എന്നതിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞാൽ പ്രൈവസിയെ കുറിച്ചുള്ള ആശങ്കകൾ കുറയ്‌ക്കാൻ കഴിയുമെന്ന് ഡോ. ടിമോ മാർക്സ് അഭിപ്രായപ്പെട്ടു.

വേഗത്തിലുള്ള ഡാറ്റാ വിശകലനത്തിന് ബിസിനസ്സ് മേഖലയിൽ നിർമ്മിതബുദ്ധി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് പാനൽ അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ഐ.ടി. രംഗത്തെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും സാങ്കേതികവിദ്യാ തത്പരർക്കും എ.ഐ.യുടെ പ്രായോഗിക സാധ്യതകളെക്കുറിച്ച് വ്യക്തമായ അവബോധം നൽകിക്കൊണ്ടാണ് പരിപാടി സമാപിച്ചത്.

Tags: SUB
Share
Tweet
SendShare

More News from this section

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

Latest News

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies