72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 07:21 am IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: കേരളത്തിന്റെ ജലോത്സവപ്പെരുമയ്‌ക്ക് ആവേശം പകരുന്ന 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് ഇന്ന് പുന്നമടക്കായലിൽ തുടക്കമാകും. 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങളാണ് വിവിധ മത്സര ഇനങ്ങളിലായി മാറ്റുരയ്‌ക്കുന്നത്. വള്ളങ്ങളുടെ താളത്തിനൊപ്പം ആയിരക്കണക്കിന് കാണികളുടെ ആവേശവും പുന്നമടയിൽ ഇന്ന് നിറയും.

മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ ഏറ്റവും വലിയ ജലോത്സവങ്ങളിലൊന്നായ നെഹ്‌റു ട്രോഫിയുടെ 72-ാം പതിപ്പിന് ഇത്തവണയും വൻ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

വള്ളംകളിയോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും ഇന്ന് അവധിയായിരിക്കും. ക്യാഷ് കൗണ്ടറുകളും പ്രവർത്തിക്കില്ല.

വള്ളംകളി കാണാൻ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് രാവിലെ ഒൻപത് മണി മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പരിപാടിക്കെത്തുന്നവർ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പോലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശത്ത് എലിവേറ്റഡ് ബൈപ്പാസിന് താഴെയും പാർക്ക് ചെയ്യണം.

ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവീസ് നടത്തും.

ജില്ലാ കോടതിപ്പാലത്തിന്റെ നിർമാണ പ്രവൃത്തി കൂടി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്‌ക്ക് ഒന്ന് മുതൽ വൈകിട്ട് ആറുവരെ കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല.

എറണാകുളം ഭാഗത്തുനിന്ന് എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. യാത്രക്കാരെ ഇറക്കിയ ശേഷം വൈ.എം.സി.എ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി തെക്കോട്ട് പോകും.

കൊല്ലം ഭാഗത്തുനിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈ.എം.സി.എ ജംഗ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തും. യാത്രക്കാരെ ഇറക്കിയ ശേഷം ശവക്കോട്ടപ്പാലം തെക്കേ ജംഗ്ഷൻ വഴി എറണാകുളം ഭാഗത്തേക്കാണ് സർവീസ് നടത്തുക.

ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിലൂടെ എത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കില്ല. കൈതവന ജംഗ്ഷനിൽ നിന്ന് പഴവീട്, കൊട്ടാരം ജംഗ്ഷൻ വഴി യാത്രക്കാരെ ഇറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജംഗ്ഷൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ വഴി ബസുകൾ മടങ്ങും.

വള്ളംകളി കാണാനെത്തുന്നവർ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും നിശ്ചയിച്ച പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പുന്നമടയിൽ ചുണ്ടൻവള്ളങ്ങളുടെ തുഴച്ചിലും കാണികളുടെ ആവേശാരവവും ഒരുമിക്കുമ്പോൾ കേരളത്തിന്റെ ജലോത്സവചരിത്രത്തിലെ മറ്റൊരു ആവേശദിനത്തിനാണ് ഇന്ന് ആലപ്പുഴ സാക്ഷിയാകുന്നത്.

Tags: Alappuzha Boat RaceNehru Trophy Boat Race 2026Nehru Trophy VallamkaliPunnamada Boat Race
Share
Tweet
SendShare

More News from this section

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

പാലത്തായി പോക്‌സോ കേസ് ; കെ. പത്മരാജന്റെ ജീവപര്യന്തം മരവിപ്പിച്ച് ഹൈക്കോടതി; ജാമ്യം അനുവദിച്ചു , അതിജീവിതയുടെ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് കോടതി

മിനിലോറി പെട്ടെന്ന് ബ്രേക്കിട്ടു; ഇരുമ്പ് പൈപ്പുകൾ തെറിച്ച് ബൈക്ക് യാത്രികന്റെ ദേഹത്ത് തുളച്ചുകയറി ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

Latest News

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

ഇന്ത്യയുടെ ബഹിരാകാശ മേഖലയ്‌ക്ക് വലിയ മാറ്റം; റോക്കറ്റ് നിർമാണത്തിൽ നിന്ന് ISRO പിന്മാറും, സ്വകാര്യ മേഖലയ്‌ക്ക് കൂടുതൽ ചുമതല

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies