7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഒൻപത് ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിച്ചതോടെയാണ് നടപടി.

അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇയാൾക്ക് ജാമ്യം ലഭിച്ചാൽ സമാനമായ കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കാപ്പ ചുമത്തിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

അർജുനെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് മുന്നിൽ ഹാജരാക്കാനും, തുടർന്ന് കരുതൽ തടങ്കലിന്റെ ഭാഗമായി സെൻട്രൽ ജയിലിൽ പാർപ്പിക്കാനുമാണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം.

പോലീസിനെയും ആഭ്യന്തര വകുപ്പ് മന്ത്രിയെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിയെ ദിവസങ്ങൾക്ക് മുമ്പാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നായിരുന്നു അറസ്റ്റ്.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സംഘം ചേർന്നുവെന്ന സംശയത്തെ തുടർന്ന് അർജുൻ ആയങ്കിയെയും സംഘത്തെയും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ അറസ്റ്റ് ചെയ്യുന്നതിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്‌ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നടത്തിയെന്നാണ് പോലീസ് പറയുന്നത്.

ഇതുമായി ബന്ധപ്പെട്ടും പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഹൈക്കോടതി മുഖേന മുൻകൂർ ജാമ്യത്തിന് അർജുൻ ആയങ്കി ശ്രമിച്ചെങ്കിലും ഹർജി കോടതി തള്ളി. ഇതിന് ശേഷവും പോലീസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നത് തുടർന്നതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് പോലീസ് നീങ്ങിയത്.

തുടർച്ചയായ ക്രിമിനൽ കേസുകളും ജാമ്യത്തിലിറങ്ങിയ ശേഷമുള്ള നടപടികളും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കിക്കെതിരെ ഇപ്പോൾ കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags: Arjun Ayanki ArrestKAAPA Act KeralaArjun Ayanki KAAPAArjun Ayanki Case
Share
Tweet
SendShare

More News from this section

ചാക്കിൽ കെട്ടിയ യുവതിയുടെ മൃതദേഹം പുഴയിൽ; ഭർത്താവ് ബസിൽ നിന്ന് പിടിയിൽ

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് ഇനി കൂടുതൽ താമസ സൗകര്യം; കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി ; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാറിന് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം

കുമാരമംഗലം പോക്‌സോ കേസ്: അന്തിമവിധി വരാനിരിക്കെ രണ്ടാം പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാകിസ്താനിൽ ജനിച്ച USCIRF ചെയർമാൻ!! ആർഎസ്എസിനെ ഉപരോധിക്കണമെന്ന ശുപാർശയിൽ അതിശയിക്കാനില്ല; ശക്തമായ പ്രതികരണവുമായി ഇന്ത്യ

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

Latest News

ജയിച്ചേ തീരൂ; നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയ്‌ക്ക് ജീവന്മരണ പോരാട്ടം, തോറ്റാല്‍ ലോകകപ്പ് സെമി സ്വപ്‌നം അവസാനിക്കും

മുന്‍ ലോക ചാമ്പ്യന്‍ ബോക്‌സര്‍ സൊലാനി ടെറ്റെ വെടിയേറ്റ് മരിച്ചു

7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകൾ; ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ്

ഇന്ത്യ-ബ്രസീൽ സൗഹൃദ മത്സരം: ബഹിഷ്‌കരണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബ്രസീൽ

നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് തോല്‍വി; സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയക്കെതിരെ ജയം അനിവാര്യം

മയക്കുമരുന്നിനെതിരെ സമൂഹം ഒന്നിക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും രക്ഷിതാക്കളും പോലീസും കൈകോർക്കണം: ആർഎസ്എസ് സമന്വയ ബൈഠക്

സ്റ്റാര്‍ക്ക് കൊടുങ്കാറ്റില്‍ ബംഗ്ലാദേശ് 64ന് പുറത്ത്; മക്കെയില്‍ ഓസ്‌ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്

ഡയമണ്ട് ലീഗില്‍ നീരജിന് വെള്ളി; സ്വര്‍ണം നഷ്ടമായത് 9 സെന്റീമീറ്ററില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies