അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു
Saturday, August 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2026, 11:53 am IST
Facebook
Twitter
WhatsAppTelegram

ചേർത്തല: തീവണ്ടിയിൽനിന്ന് ഇറങ്ങുന്നതിനിടെ വീണ് പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങിയ നിയമവിദ്യാർഥിനിയുടെ വലതുകാലിന്റെ പാദം അറ്റു. കടക്കരപ്പള്ളി തറേപ്പറമ്പിൽ രാധാകൃഷ്ണൻ-നിഷ ദമ്പതിമാരുടെ മകൾ കാർത്തിക രാധാകൃഷ്ണൻ (21) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ടോടെ ചേർത്തല റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

കാർത്തികയെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോയതിനു ശേഷമാണ് പാളത്തിൽ പാദം കണ്ടെത്തിയത്. പിന്നാലെ പോലീസ് ജീപ്പിൽ അത് ആശുപത്രിയിലെത്തിച്ചു. തുന്നിച്ചേർക്കുന്നതിനുള്ള ശസ്ത്രക്രിയ രാത്രി വൈകിയും നടന്നു.

തിരുവനന്തപുരത്ത് എൽ.എൽ.ബി.ക്കു പഠിക്കുന്ന കാർത്തിക കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ ചേർത്തലയിൽ ഇറങ്ങുന്നതിനിടെയാണു വീണത്. നീങ്ങിത്തുടങ്ങിയ തീവണ്ടി യാത്രക്കാർ ബഹളം വെച്ചതിനെത്തുടർന്ന് 15 മിനിറ്റോളം നിർത്തിയിട്ടു.

ചേർത്തല പോലീസും റെയിൽവേ പോലീസും നാട്ടുകാരും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്. ഉടൻ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

പിന്നീട് പാളത്തിൽ നടത്തിയ പരിശോധനയിലാണ് അറ്റുപോയ പാദം കണ്ടെത്തിയത്. ട്രെയിൻ പൂർണമായി നിർത്തുന്നതിനു മുൻപ് ഇറങ്ങാൻ ശ്രമിച്ചതാണ് അപകടകാരണം. കാർത്തികയെ കൂട്ടിക്കൊണ്ടു പോകാൻ അമ്മ നിഷയും ഇരട്ട സഹോദരി രോഹിണിയും സ്റ്റേഷനിൽ എത്തിയിരുന്നു.

Tags:
Share
Tweet
SendShare

More News from this section

പരീക്ഷാ ക്രമക്കേട്: പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ, ; നടപടികളും അന്വേഷണ പുരോഗതിയും തേടി

ആഗോള വിപണികളിലെ നിർമ്മിതബുദ്ധിയുടെ സ്വാധീനം ചർച്ച ചെയ്ത് ‘ഇന്നൊവേഷൻ ടു ഇംപാക്ട്’

‘ഷംസീർ യഥാർഥ ലീഗുകാരൻ, കമ്മ്യൂണിസ്റ്റല്ല; ഗണേഷ് കുമാർ വ്യക്തിശുദ്ധിയില്ലാത്ത പരനാറി; ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് മന്ത്രിസ്ഥാനം കിട്ടിയത്; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

കേരളത്തിൽ ഓണനാളുകളിൽ മഴ കനക്കും; ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട് : മലയോര മേഖലകളിൽ ജാഗ്രത, സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം

ഗുരുവായൂരിൽ ഓണാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയാകുന്നു; തിരുവോണത്തിന് 10,000 പേർക്ക് വിശേഷാൽ പ്രസാദ ഊട്ട്, പുലർച്ചെ 4.30ന് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം

ആത്മഹത്യാഭീഷണിയുമായി കുന്നിൻമുകളിൽ മകൻ; രക്ഷിക്കാനെത്തിയ അച്ഛനും താഴേക്ക് വീണു, പിന്നാലെ അമ്മയും — ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു

Latest News

അമ്മയുടെയും സഹോദരിയുടെയും കൺമുന്നിൽ, ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടെ അപകടം; നിയമവിദ്യാർഥിനിയുടെ പാദം അറ്റു

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി: ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും കരാർ

മ്യാൻമറിൽ ബുദ്ധവിഹാരത്തിന് നേരെ വ്യോമാക്രമണം; ധ്യാനത്തിലായിരുന്ന 14 പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്, ഒക്ടോബർ 1 മുതൽ പുതിയ മാറ്റം പ്രാബല്യത്തിൽ

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ആറന്മുള ക്ഷേത്ര ജീവനക്കാരനെന്ന് പറഞ്ഞ് 2,000 രൂപ തട്ടി, യുവതിയുടെ പരാതിയിൽ പോലീസ് കേസ്

72-ാമത് നെഹ്‌റു ട്രോഫി ഇന്ന് പുന്നമടയിൽ; 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങൾ മാറ്റുരയ്‌ക്കും വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും, ഡി.കെ. ശിവകുമാറും ഗജേന്ദ്ര സിംഗ് ഷെഖാവത്തും അതിഥികൾ

ലോകകപ്പ് ഫൈനലിലെ കയ്യാങ്കളി; അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഫിഫ, താരങ്ങള്‍ക്ക് നീണ്ട വിലക്ക്

‘പാര്‍ലമെന്റ് തീരുമാനിച്ച നിയമം ചവറ്റുകൊട്ടയില്‍ എറിയാന്‍ സോണിയ ഗാന്ധിക്ക് അവകാശമുണ്ടോ?’; വന്ദേമാതരം വിവാദത്തില്‍ സ്മൃതി ഇറാനി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies