ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2026, 08:24 pm IST
Facebook
Twitter
WhatsAppTelegram

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 25 മുതൽ 29 വരെ അഞ്ച് ദിവസങ്ങളിലായി വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ സംഘടിപ്പിക്കും. പ്രവാസി മലയാളികളുടെ കൂട്ടായ്മയും കേരളത്തിന്റെ പാരമ്പര്യവും കലാ-സാംസ്കാരിക പൈതൃകവും ആഘോഷിക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി സംഗീതാസ്വാദകർക്കും കലാപ്രേമികൾക്കും കായികപ്രേമികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികളാണ് അഞ്ച് ദിവസങ്ങളിലായി അരങ്ങേറുന്നത്.

ആഗസ്റ്റ് 25 ചൊവ്വാഴ്ച, വൈകിട്ട് 7 മണി മുതൽ പ്രശസ്ത പിന്നണി ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെയും എസ്. ജാനകിയുടെയും അനശ്വര ഗാനങ്ങൾക്ക് ആദരമർപ്പിച്ചുകൊണ്ട് S.P.B & S. Janaki Tribute – “അലൈകൾ ഒയ്‌വതില്ലെ” എന്ന ഗാനസന്ധ്യ നടക്കും. മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി ഗാനങ്ങളിലൂടെ സംഗീതത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന സംഗീതവിരുന്നായിരിക്കും ഇത്.

ആഗസ്റ്റ് 26 ബുധനാഴ്ച, വൈകിട്ട് 7 മണിക്ക് തിരുവോണാഘോഷത്തിന്റെ ഭാഗമായി വിപുലമായ കലാപരിപാടികൾ അരങ്ങേറും. പരമ്പരാഗത ഓണക്കളികൾ, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉൾപ്പെടുന്ന ആഘോഷവേദിയിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പങ്കുചേരാനും ഓണത്തിന്റെ ആവേശം പങ്കിടാനും അവസരമൊരുക്കും.

ആഗസ്റ്റ് 27 വ്യാഴാഴ്ച, വൈകിട്ട് 7 മണിക്ക് BKS സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ടീം സിത്താർ അവതരിപ്പിക്കുന്ന “സിത്താർ നൈറ്റ്” നടക്കും. ഗാനമേളയ്‌ക്കൊപ്പം മിമിക്സ് പരേഡും ഉൾപ്പെടുത്തിയിട്ടുള്ള പരിപാടി സംഗീതത്തിന്റെയും ഹാസ്യത്തിന്റെയും സമന്വയത്തിലൂടെ പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും.

ആഗസ്റ്റ് 28 വെള്ളിയാഴ്ച, രാവിലെ 10 മണി മുതൽ ബഹ്‌റൈനിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ആവേശകരമായ കബഡി മത്സരം സംഘടിപ്പിക്കും. പ്രവാസി സമൂഹത്തിലെ കായികപ്രതിഭകൾക്ക് മാറ്റുരയ്‌ക്കാനുള്ള വേദിയാകുന്നതിനൊപ്പം കാണികൾക്ക് ആവേശം പകരുന്ന മത്സരങ്ങൾക്കും വേദിയൊരുങ്ങും.

ആഗസ്റ്റ് 29 ശനിയാഴ്ച, വൈകിട്ട് പഞ്ചഗുസ്തി മത്സരം നടക്കും. കേരളത്തിന്റെ തനിമയും ഓണത്തിന്റെ കൂട്ടായ്മയും പ്രവാസജീവിതത്തിന്റെ സൗഹൃദവും ഒരുമിപ്പിക്കുന്ന തരത്തിലാണ് ശ്രാവണം 2026 പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനും പങ്കാളികളാകാനും കഴിയുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന പരിപാടികളിലേക്ക് ബഹ്‌റൈനിലെ മുഴുവൻ മലയാളി സമൂഹത്തെയും കുടുംബസമേതം ക്ഷണിക്കുന്നതായി ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷ കമ്മിറ്റി അറിയിച്ചു

Tags: Onam Celebration
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies