സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 07:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക് സിറ്റി/ന്യൂഡൽഹി: ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ന്യൂയോർക്കിലെത്തി. ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിലെ ആഗോള സമ്പർക്ക പരിപാടികളുടെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തിയത്. ഓഗസ്റ്റ് 29 ന് ഉച്ചയ്‌ക്ക് 2 മണി മുതൽ വൈകുന്നേരം 5:30 വരെ (ET) ന്യൂയോർക്ക് നഗരത്തിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടക്കുന്ന ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻസ്’ എന്ന പരിപാടിയിൽ ആർ‌എസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് സംസാരിക്കും. അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ് (AHEAD) ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാഡിസൺ സ്‌ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയേറ്ററിലാണ് പരിപാടി.

അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് (AHEAD) ഫോറമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. വിവിധ മതവിഭാഗങ്ങളിലും സംസ്കാരങ്ങളിലും ഉൾപ്പെട്ടവർക്കായുള്ള തുറന്ന സംവാദവേദിയായാണ് യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഇരുനൂറിലധികം സംഘടനകളുടെ പങ്കാളിത്തം പരിപാടിയിലുണ്ടാകുമെന്നും സംഘാടകർ വ്യക്തമാക്കി.

ഏകദേശം 5,000 പേർ പങ്കെടുക്കുന്ന സമ്മേളനത്തെ മോഹൻ ഭാഗവത് അഭിസംബോധന ചെയ്യും. ‘ലോകം ഒരു കുടുംബം’ എന്ന സാർവത്രിക സന്ദേശമാണ് പരിപാടിയുടെ അടിസ്ഥാന ആശയം. മനുഷ്യരെ വേർതിരിക്കുന്ന കൃത്രിമമായ അതിർവരമ്പുകൾക്കും വ്യത്യാസങ്ങൾക്കും അതീതമായി, മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന ബന്ധങ്ങൾ തിരിച്ചറിയുകയും പരസ്പര ബഹുമാനം, സൗഹാർദം, ഏകത എന്നിവയുടെ മനോഭാവം സ്വീകരിക്കുകയും ചെയ്യണമെന്ന സന്ദേശമാണ് പരിപാടിയിലൂടെ മുന്നോട്ടുവയ്‌ക്കുന്നത്.

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ വിവിധ മതങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള തുറന്ന ആശയവിനിമയത്തിനുള്ള വേദിയാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു. സംഭാഷണത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും അന്തരീക്ഷത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വാഗതം ചെയ്യുന്നതുമായ ഭാരതീയ മൂല്യങ്ങളാണ് പരിപാടി പ്രതിഫലിപ്പിക്കുന്നതെന്നും സുനിൽ ആംബേക്കർ പറഞ്ഞു.

ആർഎസ്എസിന്റെ ശതാബ്ദി വർഷത്തോടനുബന്ധിച്ച് സംഘടനയുടെ ആഗോള സമ്പർക്ക പരിപാടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനം. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങളുമായും സംഘടനകളുമായും ആശയവിനിമയം ശക്തിപ്പെടുത്തുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യമാണ്.

ന്യൂയോർക്കിലെ ഐതിഹാസികമായ മാഡിസൺ സ്‌ക്വയർ ഗാർഡൻ വേദിയാകുന്ന പരിപാടിയിലേക്ക് വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും സംഘടനാ പ്രതിനിധികളും എത്തും. മത-സാംസ്കാരിക വൈവിധ്യങ്ങൾക്കിടയിലും ഏകതയും പരസ്പര ബഹുമാനവും വളർത്തുകയെന്ന ആശയത്തിലൂന്നിയാകും പരിപാടിയിലെ സംവാദങ്ങൾ.

Tags: Mohan Bhagwat New YorkUniversal Oneness CelebrationRSS CentenaryMadison Square Garden India
Share
Tweet
SendShare

More News from this section

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

Latest News

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

നേപ്പാൾ ദുരന്തത്തിൽ 288 ഇന്ത്യക്കാരെ കാണാനില്ല; കേരളത്തിൽ നിന്ന് 33 പേർ, തമിഴ്നാട്ടിൽ നിന്ന് 85 പേർ, സഹായവുമായി ഇന്ത്യ

തിരൂരിൽ ഓടുന്ന ട്രെയിനിൽ യുവതിയെ ടോയ്‌ലറ്റിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പിടികൂടുന്നതിനിടെ എഎസ്ഐയെ തലയ്‌ക്കടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies