ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 08:54 pm IST
Facebook
Twitter
WhatsAppTelegram

ബിഷ്കെക്ക്: പശ്ചിമേഷ്യയിൽ ഭൗമരാഷ്‌ട്രീയ സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിർണായക കൂടിക്കാഴ്ച നടത്തി. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്‌സിഒ) ഉച്ചകോടിക്കിടെയായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.

ഇന്ത്യ–ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യവും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ ഇറാനുമായുള്ള വ്യാപാരം കൂടുതൽ വികസിപ്പിക്കാനും വൈവിധ്യവത്കരിക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

ബിഷ്കെക്കിൽ പെഷേഷ്കിയാനുമായി കൂടിക്കാഴ്ച നടത്തിയ വിവരം സാമൂഹികമാധ്യമത്തിലൂടെ പങ്കുവച്ച പ്രധാനമന്ത്രി, വിവിധ മേഖലകളിൽ ഇറാനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചതായി വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ചർച്ച ചെയ്തതായും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ തുടർന്നും പിന്തുണ നൽകുമെന്നും മോദി പറഞ്ഞു.

സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമാണ് പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന ഇന്ത്യയുടെ സ്ഥിരമായ നിലപാടും പ്രധാനമന്ത്രി ആവർത്തിച്ചു. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം നാവിഗേഷൻ, വാണിജ്യ സ്വാതന്ത്ര്യം എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും മോദി ഊന്നിപ്പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് തന്ത്രപ്രധാനമായ പ്രാധാന്യമുണ്ട്. വ്യാപാരം ഉൾപ്പെടെ വിവിധ മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള സാധ്യതകളും കൂടിക്കാഴ്ചയിൽ പരിഗണിച്ചതായാണ് വിവരം.

അർമേനിയൻ പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച

എസ്‌സിഒ ഉച്ചകോടിക്കിടെ അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പാഷിനിയനുമായും പ്രധാനമന്ത്രി മോദി പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. പ്രതിരോധം, ഐടി, ബഹിരാകാശം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ ഇന്ത്യ–അർമേനിയ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മോദി വ്യക്തമാക്കി.

വ്യാപാര, നിക്ഷേപ ബന്ധങ്ങളും വരും ദിവസങ്ങളിൽ കൂടുതൽ ആഴത്തിലാക്കാനാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Tags: SCO Summit 2026PM Modi Iran PresidentIndia Iran RelationsWest Asia Crisis
Share
Tweet
SendShare

More News from this section

പെട്രോളിലെ എഥനോൾ അളവ് ബില്ലിൽ രേഖപ്പെടുത്തണം; ഹരജി തള്ളി സുപ്രീംകോടതി, ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശം

‘രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി വേണ്ട’; ജോസഫ് വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ TVK നീക്കത്തിൽ കോൺഗ്രസിന് കടുത്ത അതൃപ്തി

ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം

രാഷ്‌ട്രപതിയുടെ വിശ്വസ്ത സഹായി; സോഷ്യൽ മീഡിയയിൽ വൈറലായ യുവ സൈനിക ഓഫീസർ ഋഷഭ് സിംഗ് സാംബ്യാൽ  വിരമിച്ചു

നേപ്പാൾ മിന്നൽ പ്രളയം: മരണം 903 ആയി; 4,247 പേരെ കാണാതായി, വിദേശികളും സുരക്ഷാ ഉദ്യോഗസ്ഥരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്കരം

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

Latest News

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വെന്തു മരിച്ചത് ഏറ്റുമാനൂർ സ്വദേശി, വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തി

ഇറാൻ പ്രസിഡന്റുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

പെരിയ ഇരട്ടക്കൊലയ്‌ക്ക് പിന്നാലെ പൊലീസുകാരെ ആക്രമിച്ച കേസ്; 7 കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 4 വർഷം കഠിനതടവ്

സുരക്ഷാ റെയിലിംഗില്ലാത്ത കട്ടിലിൽ നിന്ന് വീണ് രോഗിക്ക് ദാരുണാന്ത്യം; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ രോഗിയുടെ കുടുംബത്തിന്റെ ആരോപണം

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്യാസിവര്യൻ സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മെസ്സി തട്ടിപ്പ്: എസ്‌ഐടി അന്വേഷിക്കും; ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറി: ജനം ബിഗ് ഇംപാക്ട്

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അനുചിത പരാമർശം നടത്തിയ സണ്ണി എം. കപിക്കാടിനെതിരെ പ്രതിഷേധവുമായി ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

വി.ഡി. സതീശന്റെ വാഹനം തടഞ്ഞ കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി റിപ്പോർട്ട്, കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies