നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2026, 06:22 pm IST
Facebook
Twitter
WhatsAppTelegram

കാഠ്മണ്ഡു: വിനാശകരമായ മിന്നല്‍പ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറാനാകാതെ നേപ്പാള്‍. രാജ്യത്ത് പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 1,003 ആയി ഉയര്‍ന്നു. ഏകദേശം 4,000 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് അധികൃതരുടെ കണക്ക്. കാണാതായവരില്‍ 583 വിദേശ പൗരന്മാരുമുണ്ട്. ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിക്ക് സമീപമുണ്ടായ മഞ്ഞും പാറകളും ഇടിഞ്ഞുവീണതിനെത്തുടര്‍ന്ന് ഭോട്ടെകോശി നദിയിലേക്ക് വന്‍തോതില്‍ വെള്ളമെത്തിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് നദി കരകവിഞ്ഞൊഴുകി നിരവധി ജനവാസകേന്ദ്രങ്ങളെയും റോഡുകളെയും പാലങ്ങളെയും ജലവൈദ്യുത പദ്ധതികളെയും തകര്‍ത്തു. രാജ്യത്തെ എട്ട് ജില്ലകളിലാണ് പ്രളയത്തിന്റെ ആഘാതം രൂക്ഷമായത്. ചിത്വാനിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് 321. നാവല്‍പരാസി ഈസ്റ്റില്‍ 216 പേരും മരിച്ചു.

ഏകദേശം 12,000 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 21,300-ലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നേപ്പാള്‍ വിന്യസിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും എത്തിക്കാനും ഹെലികോപ്റ്ററുകള്‍ നിരന്തരം സര്‍വീസ് നടത്തുന്നുണ്ട്.

എന്നാല്‍ ഇടയ്‌ക്കിടെയുള്ള മഴയും പുതിയ പ്രളയ മുന്നറിയിപ്പുകളും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ കിഴക്കന്‍, മധ്യ, പടിഞ്ഞാറന്‍ നേപ്പാളിലെ വിവിധ മേഖലകളില്‍ അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റാസുവ, നുവാകോട്ട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് നിലവില്‍ കൂടുതല്‍ ജാഗ്രത. കാലാവസ്ഥാ സാഹചര്യം വിലയിരുത്തുന്നതിനായി ഊര്‍ജമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വിദഗ്ധരുമായി ചര്‍ച്ച നടത്തി.

നദികളുടെ നിരീക്ഷണം ശക്തമാക്കുന്നതിനും നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. അപകടസാധ്യതയുള്ള മേഖലകളില്‍ നിരീക്ഷണ ക്യാമറകളും ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സംവിധാനങ്ങളും സ്ഥാപിക്കാനും പദ്ധതിയുണ്ട്.

Tags: rescue operationNepal Flash Floodmore than thousand deathpeople still missing
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മാറാട് കലാപത്തിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies