ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കോട്ടയം: ഏറ്റുമാനൂര്‍-എറണാകുളം റൂട്ടില്‍ നമ്പ്യാകുളത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നിയന്ത്രണംവിട്ട മിനി ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങിയതോടെ വന്‍ദുരന്തം ഒഴിവായി.

വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം. കോയമ്പത്തൂരില്‍ നിന്ന് വിദ്യാര്‍ഥികളുമായി വാഗമണ്ണിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിലേക്കാണ് എതിര്‍ദിശയില്‍ എത്തിയ മിനി ടൂറിസ്റ്റ് ബസ് ഇടിച്ചുകയറിയത്.

അപകടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. മിനി ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Share