കുവൈറ്റ്: ദുരിതത്തിലാണെന്നും അടിയന്തരമായി രക്ഷിക്കണമെന്നും അഭ്യർഥിച്ച് വീഡിയോ പുറത്തുവിട്ട തമിഴ്നാട് സ്വദേശിനിക്ക് ഇന്ത്യൻ എംബസിയുടെ കൈത്താങ്ങ്. കള്ളക്കുറിച്ചി സ്വദേശിനിയായ വനിതയെയാണ് ഇന്ത്യൻ എംബസി ഇടപെട്ട് രക്ഷപ്പെടുത്തിയത്.
രക്ഷപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ച് വനിത വീഡിയോ സന്ദേശവും പുറത്തുവിട്ടു. “ഇന്ത്യൻ എംബസിയുടെ സഹായം തേടിയ വനിതയാണ് ഞാൻ. ഇപ്പോൾ ഇന്ത്യൻ എംബസിയിലാണ്. നന്ദി ഇന്ത്യൻ എംബസി. ഇപ്പോൾ എനിക്ക് നല്ല വസ്ത്രവും നല്ല ഭക്ഷണവും ലഭിക്കുന്നുണ്ട്” എന്നാണ് വനിത വീഡിയോയിൽ പറയുന്നത്.
വനിതയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടുകയായിരുന്നു. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം സ്ഥിരീകരിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ എംബസി സഹായം വാഗ്ദാനം ചെയ്തെന്നും വനിത നിലവിൽ എംബസിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്‌ക്കും ക്ഷേമത്തിനുമായി സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
രണ്ട് മാസമായി ശമ്പളമില്ല; ക്രൂരപീഡനം
രണ്ട് കുട്ടികളുടെ അമ്മയായ വനിത മൂന്ന് മാസമാസം മുൻപാണ് കുവൈറ്റിൽ വീട്ടുജോലിക്കായി എത്തിയത്. കഴിഞ്ഞ ദിവസമാണ് സഹായം അഭ്യർത്ഥിച്ച് കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നൽകിയിട്ടില്ലെന്നും ക്രൂരമായ പീഡനത്തിനും മർദനത്തിനും ഇരയായെന്നും വനിത വീഡിയോയിൽ പറഞ്ഞിരുന്നു.
ജീവൻ അപകടത്തിലാണെന്നും തൊഴിലുടമകൾ തന്നെ കൊലപ്പെടുത്തിയേക്കുമെന്നും ഭയപ്പെടുന്നതായും പറഞ്ഞ വനിത, കൈകൂപ്പി കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും പോലീസ് സൂപ്രണ്ടിനോടും തന്നെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ തമിഴ്നാട് അധികൃതർ വനിതയുടെ കുടുംബത്തെ കണ്ടെത്തിയുകയും യുവതിയുടെ അമ്മയുടെ പരാതിയിൽ ഏജന്റിനെതിരെ സെപ്റ്റംബർ കേസെടുക്കുകയും ചെയ്തു.
குவைத்தில் துன்புறுத்தப்பட்ட தமிழ் பெண் மீட்பு
மத்திய அரசின் அதிவிரைவு நடவடிக்கைக்கு நன்றி தெரிவித்து கள்ளக்குறிச்சி வனிதா வெளியிட்ட வீடியோ@MEAIndia #KuwaitRescue pic.twitter.com/2R0VLx0dWM
— DD Tamil News (@DDTamilNews) September 4, 2026