ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ തകർന്നു വീണ കെട്ടിടത്തിന്റെ ഉടമ അറസ്റ്റിൽ. രാജസ്ഥാനിലെ ഭീവാഡിയിൽ നിന്നാണ് ഉടമ ഹരിറാം ഗുപ്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
അതേസമയം, അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും രണ്ടാം ദിവസവും തുടരുകയാണ്. ഇതുവരെ 12 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപം ആൺകുട്ടികൾ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നത്.
അപകടവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയടക്കം നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കെട്ടിടം തകർന്നതിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.















