അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 09:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അമൃത്സർ ശ്രീ ഗുരു രാം ദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തന മേഖലയ്‌ക്ക് സമീപം സംശയാസ്പദ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിൽ. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് രണ്ടുമുതൽ നാല് വരെ ഡ്രോണുകളെന്ന് സംശയിക്കുന്ന പറക്കുന്ന വസ്തുക്കൾ റൺവേയ്‌ക്ക് സമീപം കണ്ടെത്തിയത്. തുടർന്ന് എയർ ട്രാഫിക് കൺട്രോൾ (ATC) സുരക്ഷാ മുന്നറിയിപ്പ് നൽകി.

രാജാല ഗ്രാമത്തിന്റെ ഭാഗത്തുനിന്നാണ് പറക്കുന്ന വസ്തുക്കൾ വിമാനത്താവളത്തിന് സമീപത്തേക്ക് എത്തിയതെന്നാണ് പ്രാഥമിക വിവരം. റൺവേ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകൾക്ക് മുകളിലൂടെ ഏതാനും മിനിറ്റുകൾ ഇവ തങ്ങിനിന്നതായും റിപ്പോർട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അമൃത്സറിലേക്ക് എത്തേണ്ട ഏഴ് വിമാനങ്ങൾ ഡൽഹിയിലേക്കും ചണ്ഡീഗഢിലേക്കും വഴിതിരിച്ചുവിട്ടു.

വഴിതിരിച്ചുവിട്ട വിമാനങ്ങൾ:

Malaysia Airlines MH-118 — ക്വാലാലംപൂർ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
IndiGo 6E-5028 — മുംബൈ–അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
IndiGo 6E-2045 — ഡൽഹി–അമൃത്സർ; ചണ്ഡീഗഢിലേക്ക് വഴിതിരിച്ചു
Air India AI-479 — ഡൽഹി–അമൃത്സർ; ഡൽഹിയിലേക്ക് തിരിച്ചുവിട്ടു
Air India AI-855 — ഡൽഹി–അമൃത്സർ; ഡൽഹിയിലേക്ക് തിരിച്ചുപോയി
IndiGo 6E-1428 — ഷാർജ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
Air India Express IX-138 — ഷാർജ–അമൃത്സർ; ഡൽഹിയിലേക്ക് വഴിതിരിച്ചു
സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. പറക്കുന്ന വസ്തുക്കളുടെ ഉറവിടവും അവയുടെ സ്വഭാവവും കണ്ടെത്താനുള്ള പരിശോധനകൾ തുടരുകയാണ്.

അമൃത്സർ നഗരമധ്യത്തിൽനിന്ന് ഏകദേശം 11 കിലോമീറ്റർ വടക്കുപടിഞ്ഞാറ് രാജാ സാൻസിയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇന്ത്യ–പാകിസ്താൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ താഴെയാണ് വിമാനത്താവളത്തിന്റെ ആകാശദൂരം. അതിനാൽ തന്നെ വിമാനത്താവളത്തിന് സമീപം സംശയാസ്പദ ഡ്രോണുകൾ കണ്ടെത്തിയത് സുരക്ഷാ ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലും ഓഗസ്റ്റിൽ പാകിസ്താനിൽ നിന്നുള്ളതെന്ന് സംശയിക്കുന്ന ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നൗഷേര മേഖലയിലെ റുമ്ലിധാരയ്‌ക്ക് സമീപം മൂന്ന് ഡ്രോണുകൾ ഇന്ത്യൻ വ്യോമപരിധിയിലേക്ക് കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈനികർ ഡ്രോണുകൾ കണ്ടെത്തിയതിനെ തുടർന്ന് കൗണ്ടർ ഡ്രോൺ സംവിധാനങ്ങൾ സജീവമാക്കിയതോടെ ഇവ അതിർത്തിക്കപ്പുറത്തേക്ക് മടങ്ങിയതായാണ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. തുടർന്ന് പ്രദേശത്ത് മുൻകരുതൽ പരിശോധനയും നടത്തിയിരുന്നു.

Tags: High AlertAmritsar airportdrones spotted near runwayseven flights diverted
Share
Tweet
SendShare

More News from this section

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കുമെന്ന പ്രചാരണം തെറ്റ്; വിശദീകരണവുമായി ബഹിരാകാശ ഏജന്‍സി

സത്യനികേതന്‍ ദുരന്തത്തില്‍ മരണം അഞ്ചായി; കെട്ടിട ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍, മജിസ്ടീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ട് സര്‍ക്കാര്‍

സത്യനികേതന്‍ ദുരന്തത്തില്‍ കണ്ണീരോടെ രാജ്യം; അനുശോചിച്ച് പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

പിതാവിനെ വിളിച്ചതിന് പിന്നാലെ 21കാരിയെ കാണാതായി; ചെനാബ് നദിയില്‍ തിരച്ചില്‍ തുടരുന്നു

വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ആരോപണം; വിരമിച്ച എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്രയെ വ്യക്തിപരമായി അധിക്ഷേപിച്ചു: അഭിജിത് ദീപ്‌കെക്കെതിരെ കേസിന് സാധ്യത

Latest News

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

കയ്പമംഗലം അപകടം; മരിച്ച വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മദ്യപിച്ചിരുന്നതായി പ്രാഥമിക ഫൊറന്‍സിക് പരിശോധന

കേരളത്തില്‍ ചൂട് കനക്കുന്നു; താപനില 4 ഡിഗ്രി വരെ ഉയര്‍ന്നു, ഇന്നും നാളെയും ജാഗ്രത

കയ്പമംഗലം അപകടം; ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സുരേഷ് ഗോപി

മഴ മാറി; കേരളത്തില്‍ ചൂട് കനക്കുന്നു, മൂന്ന് ദിവസം ജാഗ്രത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies