ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 12:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മൂന്ന് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകേസുകളില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. 42 കോടിയിലേറെ രൂപ തട്ടിയെന്ന കേസിലാണ് നടപടി. ഇതോടെ മൂന്ന് കേസുകളിലായി അറസ്റ്റിലായവരുടെ എണ്ണം എട്ടായി. സംഘടിത സൈബര്‍ കുറ്റകൃത്യ ശൃംഖലകള്‍ക്കെതിരായ സിബിഐയുടെ രാജ്യവ്യാപക നടപടി ‘ഓപ്പറേഷന്‍ ചക്ര-6’ന്റെ ഭാഗമായാണ് അറസ്റ്റുകള്‍. മൂന്ന് കേസുകളുമായി ബന്ധപ്പെട്ട് 20 സംസ്ഥാനങ്ങളിലായി 89 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് പുതിയ അറസ്റ്റുകള്‍ നടന്നതെന്ന് സിബിഐ അറിയിച്ചു.

പോലീസ് ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളെ ദീര്‍ഘകാലം ‘ഡിജിറ്റല്‍ അറസ്റ്റ്’ ചെയ്ത ശേഷമാണ് വന്‍തുക തട്ടിയെടുത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ന്യൂഡല്‍ഹി സ്വദേശികളായ ആരിഫ് എന്ന കിംഗ് ഭായ്, ഹാരി എന്ന ഹാരി, ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി ശശാങ്ക് സിംഗ് എന്ന രവി എന്നിവര്‍ക്കെതിരെയും സിബിഐ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇരകളില്‍ നിന്ന് പണം സ്വീകരിക്കാന്‍ ബാങ്ക് അക്കൗണ്ടുകള്‍ ലഭ്യമാക്കുകയും പിന്നീട് ഒന്നിലധികം അക്കൗണ്ടുകളിലൂടെ പണം കൈമാറുകയും ചെയ്‌തെന്നാണ് ആരോപണം. അക്കൗണ്ട് ഉടമകളുടെ മൊബൈല്‍ ഫോണുകളില്‍ APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്തതായും സിബിഐ പറഞ്ഞു.

ഈ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ബാങ്കില്‍ നിന്നുള്ള എസ്എംഎസ് അലര്‍ട്ടുകള്‍ കൈക്കലാക്കാനും അക്കൗണ്ടുകള്‍ രഹസ്യമായി നിയന്ത്രിക്കാനും പ്രതികള്‍ക്ക് സാധിച്ചെന്നാണ് അന്വേഷണ ഏജന്‍സിയുടെ ആരോപണം. ബിഐടിഎസ് പിലാനി, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മൂന്ന് കേസുകളിലെയും പരാതിക്കാര്‍. അന്വേഷണത്തില്‍ വിപുലമായ സംഘടിത ശൃംഖലയെക്കുറിച്ചും തട്ടിയെടുത്ത പണം വിവിധ ഇടങ്ങളിലേക്ക് കൈമാറിയ രീതിയെക്കുറിച്ചും വിവരങ്ങള്‍ ലഭിച്ചുവരികയാണെന്ന് സിബിഐ വ്യക്തമാക്കി.

ബിഐടിഎസ് പിലാനിയുമായി ബന്ധപ്പെട്ട കേസില്‍ ഇരയെ മൂന്ന് മാസത്തോളം ഡിജിറ്റല്‍ അറസ്റ്റില്‍ നിര്‍ത്തി 7.67 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഗുജറാത്തിലെ മറ്റൊരു ഇരയെ മൂന്ന് മാസത്തോളം ഡിജിറ്റല്‍ അറസ്റ്റില്‍ നിര്‍ത്തി 19.24 കോടി രൂപ തട്ടിയെടുത്തതായും അന്വേഷണ സംഘം ആരോപിക്കുന്നു. മൂന്ന് കേസുകളിലുമായി തട്ടിപ്പിനിരയായവരില്‍ നിന്ന് 42 കോടിയിലേറെ രൂപയാണ് പ്രതികള്‍ കൈക്കലാക്കിയതെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കേസിലെ മറ്റ് പ്രതികളിലേക്കും പണമിടപാടുകളുടെ ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Tags: CBIdigital arrest caseoperation chakrafive arrested
Share
Tweet
SendShare

More News from this section

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

 മന്ത്രിയുടെ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ഇന്ത്യ-ഫ്രാന്‍സ് ബന്ധം പുതിയ ഉയരങ്ങളില്‍; പാരീസ് ക്ഷേത്രം സാംസ്‌കാരിക സൗഹൃദത്തിന്റെ പ്രതീകമാകുമെന്ന് പ്രധാനമന്ത്രി മോദി

അമൃത്സർ വിമാനത്താവളത്തിൽ സംശയാസ്പദ ഡ്രോണുകൾ; ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു: വൻ സുരക്ഷാ ജാഗ്രത

2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ

ഐ.എസ്.ആര്‍.ഒ സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്രം; സ്വകാര്യ മേഖലയ്‌ക്ക് അവസരം നല്‍കുന്നത് ബഹിരാകാശ മേഖല ശക്തിപ്പെടുത്താന്‍

Latest News

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിന് ഇനിയും കാത്തിരിപ്പ്

മാറാത്തത് മാറും!!!  മാലിന്യകേന്ദ്രത്തിന്റെ പഴയ ഓർമകൾ മറന്ന് വിളപ്പിൽശാല; സംസ്ഥാന സൈക്കിളിംഗ് മത്സരവേദിയായി കോർപ്പറേഷൻ ഭൂമി

മുഹമ്മയില്‍ വീട്ടില്‍ ഒറ്റയ്‌ക്ക് താമസിച്ചയാളെ മരിച്ചനിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് സംശയം

50% വരെ വിലക്കുറവിൽ മരുന്ന്; ‘അമൃത് ഫാർമസി’യുമായി തിരുവനന്തപുരം നഗരസഭ; കുറഞ്ഞ ചെലവിൽ ലാബ് പരിശോധനകളും; മുഴുവൻ വാർഡുകളിലും പ്രവർത്തനം ആരംഭിക്കും

മിയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; അഞ്ച് മരണം

അട്ടപ്പാടിയില്‍ ചാക്കുകളില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍; അഞ്ച് ദിവസം പഴക്കം; കൊലപാതകമെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies